LiveTV

Live

Gulf

കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഒമാനിലെത്തി: വാക്‌സിനേഷന്‍ ഞായറാഴ്ച മുതല്‍

മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഒമാനിലെത്തി: വാക്‌സിനേഷന്‍ ഞായറാഴ്ച മുതല്‍

കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഒമാനിലെത്തി. ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഞായറാഴ്ച മുതല്‍ വാക്‌സിനേഷന്‍ പ്രചാരണം ആരംഭിക്കും.

ഡി.എച്ച്.എൽ കാർഗോ വിമാനത്തിൽ വ്യാഴാഴ്ച വൈകുന്നേരം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വാക്സിൻ എത്തിച്ചത്. 15,600 ഡോസ് വാക്സിൻ ആരോഗ്യ വകുപ്പ് അധികൃതർ ഏറ്റുവാങ്ങി. ഫൈസർ-ബയോൺടെക് കോവിഡ് വാക്സിെൻറ ആദ്യ ബാച്ച് ലഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതരും സ്ഥിരീകരിച്ചു.

രണ്ട് ഡോസ് വാക്സിൻ 21 ദിവസത്തെ ഇടവേളയിലാണ് ആവശ്യക്കാർക്ക് നൽകുക. വാക്സിനേഷൻ കാര്യക്ഷമവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഊദിയാണ് ആദ്യ ഡോസ് സ്വീകരിക്കുക.