ബഹ്റൈനിന്റെ ദേശീയ ദിനാചരണത്തിന് ഐക്യദാർഢ്യവുമായി മലയാളി പ്രവാസികളുടെ സൈക്കിൾ സവാരി
നാൽപത്തി ഒമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതീകാത്മകമായി 49 കിലോമീറ്ററാണ് സംഘം സഞ്ചരിച്ചത്.
ബഹ്റൈനിന്റെ ദേശീയ ദിനാചരണത്തിന് ഐക്യദാർഢ്യവുമായി മലയാളികളായ പ്രവാസികളുടെ സൈക്കിൾ സവാരി. നാൽപത്തി ഒമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതീകാത്മകമായി 49 കിലോമീറ്ററാണ് സംഘം സഞ്ചരിച്ചത്. റൈഡേഴ്സ് ഓൺ വീൽ-റോ എന്ന പേരിൽ പ്രവർത്തിക്കുന്ന ബൈസിക്കിൾ റൈഡേഴ്സ് ഗ്രൂപ്പിൻ്റെ നേത്യത്വത്തിലായിരുന്നു ദേശീയദിനാചരണത്തിൻ്റെ ഭാഗമായുള്ള സൈക്കിൾ റാലി . വൈകീട്ട് 3 മണിക്ക് സൽമാനിയയിൽ നിന്നാരംഭിച്ച് ടൂബ്ളി ഇസാ ടൗൺ റിഫ ഹമദ് ടൗൺ പ്രദേശങ്ങൾ വഴി സൽമാനിയയിൽ അവസാനിച്ച യാത്ര 49 കിമീ ദൂരം താണ്ടിയാണ് അവസാനിച്ചത്. 4 മണിക്കൂർ സമയമെടുത്ത യാത്ര വ്യത്യസ്തമായ അനുഭവമായെന്ന് അംഗങ്ങൾ പറഞ്ഞു .
വിൻസു, സാജൻ, മുഹമ്മദ് ഇഖ്ബാൽ, സാൽമൺ, ഷിറാസ്, ഷെഹ്ജാസ്, ജോയ് വെട്ടിയാടൻ, സന്ദേശ് ,മൂസ എന്നിവരാണ് സൈക്കിൾ റൈഡിൽ പങ്കാളികളായത്. സ്ഥിരമായി സൈക്കിൾ സവാരി നടത്തുന്ന റൈഡേഴ്സ് ഓൺ വീൽ എന്ന സൗഹ്യദ സംഘത്തിൽ ഇവരടക്കം ഇന്ത്യക്കാരായ 25 പേരാണ് അംഗങ്ങളായുള്ളത്. ഭൂരിഭാഗവും മലയാളികൾ അംഗങ്ങളായുള്ള സംഘം ബഹ്റൈനിൽ ദിനേന സായാഹ്നങ്ങളിൽ 25 കിലോമീറ്റർ സൈക്കിൾ റൈഡ് നടത്താറുണ്ട്. വാരാന്ത്യ അവധി ദിനങ്ങളിൽ ബഹ്റൈനിൻ്റെ വിവിധ ഭാഗങ്ങളിൽ അൻപത് കിലോമീറ്റർ വരെ ഇവർ സൈക്കിളുകളുമായി സഞ്ചരിക്കുന്നു. ദേശീയ ദിനത്തിനാചരണത്തിന് വേറിട്ട ഒരു റൈഡ് നടത്താൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ഈ പ്രവാസി സൗഹ്യദക്കൂട്ടം.