LiveTV

Live

Gulf

2034ലെ ഏഷ്യന്‍ ഗെയിംസിനായി സൗദി തലസ്ഥാനം ഒരുങ്ങുന്നു

ആദ്യമായാണ് സൗദി അറേബ്യ ഏഷ്യൻ ഗെയിംസിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.

2034ലെ ഏഷ്യന്‍ ഗെയിംസിനായി സൗദി തലസ്ഥാനം ഒരുങ്ങുന്നു

2034ലെ ഏഷ്യന്‍ ഗെയിംസിന് സൗദി തലസ്ഥാനമായ റിയാദ് ഒരുങ്ങുന്നു. ഖിദ്ദിയ്യയോട് ചേർന്നാകും പ്രധാനപ്പെട്ട സ്റ്റേഡിയങ്ങൾ ഒരുങ്ങുക,,കഴിഞ്ഞ ദിവസം ഒമാനിലെ മസ്‌ക്കറ്റില്‍ നടന്ന ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ യോഗത്തിലാണ് തീരുമാനം. 2030ലെ ഏഷ്യൻ ഗെയിംസ് ഖത്തറിലാണ് നടക്കുക.

2030ലെ ഏഷ്യാഡിന് വേദിയാവാന്‍ ഖത്തറും സൗദിയും ബിഡ് നല്‍കിയിരുന്നുവെങ്കിലും ദോഹയ്ക്കാണ് നറുക്ക് വീണത്. ഇതേത്തുടര്‍ന്നാണ് സൗദിക്ക് അതിനു ശേഷമുള്ള ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാനുള്ള അവസരം. എല്ലാ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള താരങ്ങളെയും റിയാദിലേക്ക് സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യ ഒളിംപിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഫഹദ് ബിന്‍ ജലാവി ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ അറിയിച്ചു.

ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ ഇതിനായി ഒരുക്കും. റിയാദിലാകും പ്രധാന വേദികൾ. ജലമത്സങ്ങൾ ഖോബാറിലും നടത്തും. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും സൗദി ഒളിംപിക് കൗൺസിൽ അറിയിച്ചു. അടുത്ത ഏഷ്യൻ ഗെയിംസ് 2022ൽ ചെനയിലാണ്. 2026ൽ ജപ്പാനിലും നടക്കും. ആദ്യമായാണ് സൗദി അറേബ്യ ഏഷ്യൻ ഗെയിംസിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.