LiveTV

Live

Gulf

സൗദിയിൽ കോവിഡ് വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചു

കോവിഡ് വാക്‌സിൻ പൂർണ്ണമായും സുരക്ഷിതമാണ്. എന്നാൽ ആരേയും നിർബന്ധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

സൗദിയിൽ കോവിഡ് വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചു

സൗദിയിൽ കോവിഡ് വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അൽ റബീഅ ആദ്യ വാക്‌സിൻ സ്വീകരിച്ചുകൊണ്ട് വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ചു. രാജ്യമൊട്ടാകെ അഞ്ഞൂറ്റി അമ്പതിലധികം ക്ലിനിക്കുകൾ വഴി വാക്‌സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഫൈസർ കമ്പനിയുടെ കോവിഡ് വാക്‌സിൻ രാജ്യത്തെത്തിയത്. ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അൽ റബീഅ ആദ്യ വാക്‌സിൻ സ്വീകരിച്ചുകൊണ്ട് കുത്തിവെപ്പ് കാമ്പയിന് തുടക്കം കുറിച്ചതിന് പിന്നാലെ, ഒരു സ്വദേശി പുരുഷനും സ്ത്രീയും വാക്‌സിൻ സ്വീകരിക്കാനെത്തി. ഒമ്പത് മാസം കൊണ്ട് കോവിഡ് രാജ്യത്ത് നിന്ന് പൂർണ്ണമായും തുടച്ച് നീക്കുകയാണ് ലക്ഷ്യം. ഇതിനായി എല്ലാ പ്രവശ്യകളിലും വാക്‌സിൻ കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറക്കും.

റിയാദിലെത്തിയ വാക്‌സിനുകൾ വിവിധ പ്രവശ്യകളിലേക്ക് അയച്ച് കൊണ്ടിരിക്കുകയാണ്. കോവിഡ് വാക്‌സിൻ പൂർണ്ണമായും സുരക്ഷിതമാണ്. എന്നാൽ ആരേയും നിർബന്ധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്. സ്വിഹത്തി ആപ്ലിക്കേഷൻ വഴി എല്ലാവരും രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.