LiveTV

Live

Gulf

എണ്ണവിപണിയിൽ ഉണർവ്; ഒപെക് തീരുമാനം ഗുണം ചെയ്തു

അതേ സമയം കോവിഡിെൻറ രണ്ടാം വ്യാപന ഭീഷണി നിലനിൽക്കുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ രാജ്യങ്ങളിൽ ആവശ്യകത കുറയുന്ന സാഹചര്യം വിപണിക്ക് തിരിച്ചടിയാകും.

എണ്ണവിപണിയിൽ ഉണർവ്; ഒപെക് തീരുമാനം ഗുണം ചെയ്തു

ജനുവരി മുതൽ പ്രതിദിന ഉൽപാദനം ഉയർത്താനുള്ള ഒപെക് തീരുമാനം വന്നതോടെ എണ്ണ വിപണിയിൽ ഉണർവ്. കഴിഞ്ഞ മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് എണ്ണവില ഉയർന്നു. അതേ സമയം ഉൽപാദനം ഉയരുകയും ആവശ്യകത കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ എണ്ണവില ഇടിയാനാണ് സാധ്യത.പ്രതിദിന ഉൽപാദനത്തിൽ ജനുവരിയോടെ 5 ലക്ഷം ബാരൽ ഉയർത്താനാണ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയും തീരുമാനിച്ചിരിക്കുന്നത്. വാർത്ത പുറത്തു വന്നതോടെ ആഗോള വിപണിയിൽ എണ്ണവില ഒന്നര ശതമാനത്തോളം ഉയർന്നു. അസംസ്കൃത എണ്ണവില ബാരലിന് 46 ഡോളറിനു മുകളിലെത്തി. മിക്കവാറും 50 ഡോളർ വരെ വില ഉയർന്നേക്കുമെന്നാണ് കണക്കുകൂട്ടൽ.

ഡോളറിനേറ്റ തിരിച്ചടിയും കോവിഡിനെതിരെ മരുന്ന് ലഭ്യമാക്കാനുള്ള നീക്കവും മറ്റും എണ്ണവിപണിക്ക് ഉണർവ് പകരുന്ന മറ്റു ഘടകങ്ങളാണ്. അതേ സമയം കോവിഡിെൻറ രണ്ടാം വ്യാപന ഭീഷണി നിലനിൽക്കുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ രാജ്യങ്ങളിൽ ആവശ്യകത കുറയുന്ന സാഹചര്യം വിപണിക്ക് തിരിച്ചടിയാകും. ഇന്ത്യ, ചൈന ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങളിൽ ഉൽപാദന രംഗം സജീവമായെങ്കിൽ മാത്രമേ വിപണി വിലയിൽ സ്ഥായിയായ ഉണർവ് രൂപപ്പെടൂ. കോവിഡ് വാക്സിൻ വ്യാപകമായി വിതരണം ചെയ്യാനുള്ള ബ്രിട്ടൻ തീരുമാനം എണ്ണവിപണിക്ക് ഗുണം ചെയ്യും. കോവിഡിനെ അമർച്ച ചെയ്യാൻ സാധിച്ചാൽ അടുത്ത വർഷം മധ്യത്തോടെ എണ്ണവില ബാരലിന് 55 ഡോളറായി ഉയരുമെന്നാണ് ഒപെക് വിലയിരുത്തൽ.