യു എ ഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; പലയിടത്തും റെഡ് അലർട്ട്
അബൂദബി എമിറേറ്റിലാണ് റെഡ് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചത്.

യു എ ഇയിൽ ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടും. അബൂദബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെ രാവിലെ പത്ത് വരെ മൂടൽമഞ്ഞ് തുടരും. ദൂരക്കാഴ്ച കുറയും എന്നതിനാൽ രാത്രി വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.