ഇറാൻ ആണവ പദ്ധതികളുടെ ശിൽപി മുഹ്സിൻ ഫക്രിസാദെയുടെ കൊലപാതകം; ഗള്‍ഫ് മേഖലയില്‍ നീളുന്ന പ്രതിസന്ധി
ഇസ്രായേലും അമേരിക്കയും സംഭവത്തെ കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല

ഇറാൻ ആണവ പദ്ധതികളുടെ ശിൽപി മുഹ്സിൻ ഫക്രിസാദെയുടെ കൊലപാതകത്തെ തുടർന്ന് ഗൾഫ് മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധി തുടരുന്നു. ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാൻ വീണ്ടും മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ആണവോർജ സമിതിയുടെ അന്വേഷണം നിർത്തിവെക്കാൻ ഇറാൻ പാർലമെന്റ് ആവശ്യപ്പെട്ടു. മുഴുവൻ ശാസ്ത്രജ്ഞൻമാരുടെയും സുരക്ഷ വർധിപ്പിക്കാൻ ഇറാൻ സൈനിക നേതൃത്വത്തിന്റെ അടിയന്തര യോഗം തീരുമാനിച്ചു.
അതിനിടെ, കൂടുതൽ രാജ്യങ്ങൾ കൊലയെ അപലപിച്ച് രംഗത്തു വന്നു. പ്രതിസന്ധി വഷളാക്കുന്ന നടപടി ഉണ്ടാകരുതെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രായേലും അമേരിക്കയും സംഭവത്തെ കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല.