LiveTV

Live

Gulf

മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ സലീം ഷാക്ക് കൈമാറി

വിവിധ സർക്കാർ സംവിധാനങ്ങൾ, ഏജൻസികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ കോർത്തിണക്കി സേവന പ്രവർത്തനത്തിെൻറ മികച്ച മാതൃക സൃഷ്ടിക്കുകയായിരുന്നു ഇദ്ദേഹം.

മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ സലീം ഷാക്ക് കൈമാറി

കോവിഡ് പ്രതിസന്ധി കാലത്ത് ദുരിതത്തിൽ പെട്ടവർക്ക് തുണയായവരെ ആദരിക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ്ഹാർട്ട് പുരസ്കാരം യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ സലീം ഷാക്ക് കൈമാറി. മീഡിയവൺ മിഡിലീസ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആയിരുന്നു അവാർഡ്ദാനം.

വിവിധ സർക്കാർ സംവിധാനങ്ങൾ, ഏജൻസികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ കോർത്തിണക്കി സേവന പ്രവർത്തനത്തിെൻറ മികച്ച മാതൃക സൃഷ്ടിക്കുകയായിരുന്നു സലീം ഷാ. ജീവിതത്തിൽ നല്ലൊരു പങ്കും യു.എ.ഇയിൽ ചെലവിട്ട സലീം ഷായുടെ അറബ് സൗഹൃദങ്ങൾ ആയിരങ്ങൾക്കാണ് തുണയായത്. ദുബൈ ദേര നായിഫിൽ നിന്നായിരുന്നു സേവന പ്രവർത്തനങ്ങളുടെ തുടക്കം. എന്നാൽ യു.എ.ഇയിലെ മുഴുവൻ എമിറേറ്റുകളിലേക്കും സേവന ശൃംഖല വ്യാപിപ്പിക്കാൻ സലീം ഷാക്കും സുഹൃത്തുക്കൾക്കും കഴിഞ്ഞു. റമദാൻ കാലയളവിൽ നിത്യം ലക്ഷത്തിലേറെ ഭക്ഷണ പാക്കറ്റുകളുടെ കുറ്റമറ്റ വിതരണത്തിന് നേതൃത്വം വഹിക്കാനും സലീം ഷാക്ക് കഴിഞ്ഞു. അറബ് പ്രമുഖരും യു.എ.ഇയിലെ സന്നദ്ധ ഏജൻസികളുമായി പ്രവാസി കൂട്ടായ്മകളെ ബന്ധിപ്പിക്കാൻ കഴിഞ്ഞത് താഴേതട്ടിൽ വരെ പ്രവർത്തനങ്ങൾ എളുപ്പമാക്കി.

മീഡിയവൺ-ഗൾഫ് മാധ്യമം ജി സി സി ഡയറക്ടർ മുഹമ്മദ് സലിം അമ്പലൻ ട്രോഫി കൈമാറി. മീഡിയാവൺ മിഡിൽ ഈസ്റ്റ് മാർക്കറ്റിങ് ജനറൽ മാനേജർ ഷബീർ ബക്കർ പ്രശസ്തി പത്രം സമ്മാനിച്ചു. മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ സ്വാഗതം പറഞ്ഞു.