LiveTV

Live

Gulf

എട്ടുവർഷം മറഡോണയുടെ ഡ്രൈവർ: ഡീഗോയുടെ ഓർമകളിൽ വിങ്ങി തിരൂർ സ്വദേശി സുലൈമാൻ

സുലൈമാന്റെ കുടുംബവുമായും മറഡോണക്ക് അടുത്തബന്ധമാണുള്ളത്

എട്ടുവർഷം മറഡോണയുടെ ഡ്രൈവർ: ഡീഗോയുടെ ഓർമകളിൽ വിങ്ങി തിരൂർ സ്വദേശി സുലൈമാൻ

മറഡോണയുടെ മരണം ഇനിയും ഉൾകൊള്ളാനാകാതെ വിങ്ങുകയാണ് തിരൂർ സ്വദേശിയായ സുലൈമാൻ. ദുബൈയിൽ എട്ട് വർഷം മറഡോണയുടെ ഡ്രൈവറായിരുന്നു ഇദ്ദേഹം. രണ്ടുപേരുടെ കുടുംബത്തിനും പരസ്പരം അടുത്തറിയാം. അൽവാസൽ ക്ലബിലെ ഡ്രൈവറായും പിന്നീട് മറഡോണയുടെ സ്വന്തം ഡ്രൈവറായും എട്ട് വർഷം നീണ്ട സൗഹാർദത്തിനിടയിലെ ഓർമചിത്രങ്ങൾ നിരവധിയാണ്.

സുലൈ എന്നാണ് ഇതിഹാസം സുലൈമാനെ വിളിച്ചിരുന്നത്. ഡിഗോ എന്ന് തിരിച്ചും വിളിക്കും. ദുബൈയിലെത്തിയാൽ വാഹനമോടിക്കാൻ സുലൈ ഒപ്പം വേണം എന്നത് നിർബന്ധമാണ്. വിലയേറിയ ഓർമകൾക്കുമപ്പുറം സ്നേഹത്തോടെ ഡീഗോ സമ്മാനിച്ച സമ്മാനങ്ങൾ നിരധിയുണ്ട് ഇദ്ദേഹത്തിന്റെ വീട്ടിൽ . അർജന്റീനയിലേക്ക് പോകാൻ പലകുറി അവസരം ലഭിച്ചിട്ടും. ഒഴിവാക്കിയതാണ്. പക്ഷെ ഇനി പോകണം. ഡിഗോക്കായി ഒരു ആഗ്രഹം ബാക്കിയുണ്ട്. സുലൈമാൻ പറഞ്ഞു.