LiveTV

Live

Gulf

യു.എ.ഇയിൽ ഹവാല പ്രവർത്തനം നിയമാനുസൃതമാക്കാനുള്ള സമയപരിധി അവസാനിക്കുന്നു

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിെൻറ ഭാഗമായാണ് ഹവാല ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം.

യു.എ.ഇയിൽ ഹവാല പ്രവർത്തനം നിയമാനുസൃതമാക്കാനുള്ള സമയപരിധി അവസാനിക്കുന്നു

യു.എ.ഇയിൽ ഹവാല പ്രവർത്തനം നിയമാനുസൃതമാക്കാൻ നൽകിയ സമയപരിധി ഡിസംബർ രണ്ടിന് അവസാനിക്കും. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിെൻറ ഭാഗമായാണ് ഹവാല ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം. ഹവാല ഇടപാടുകാർ യു.എ.ഇ സെൻട്രൽ ബാങ്കിൽ റജിസ്റ്റർ ചെയ്തിരിക്കണം എന്നാണ് നിർദേശം. എന്നാൽ, സെൻട്രൽ ബാങ്കിൽ റജിസ്റ്റർ ചെയ്യുന്ന ഹവാല ഇടപാടുകാർക്ക് നിയമവിധേയമായി പ്രവർത്തിക്കാൻ വിലക്കില്ല.

ബാങ്കിങ്ങ് സംവിധാനം കാര്യമായില്ലാത്ത ഇടങ്ങളിലെ ധനവിനിമയം എന്ന രീതിയിൽ ഹവാല ഇടപാട് യു.എ.ഇയിൽ അംഗീകരിച്ചതാണ്. പ്രാദേശിക കറൻസി വാങ്ങി അതതു രാജ്യങ്ങളിലെ കറൻസി പ്രവാസികളുടെ വീട്ടിലെത്തിക്കുന്നതാണ് ഹവാല ഇടപാട് രീതി. എന്നാൽ ഇതിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നതും മറ്റും വ്യാപകമായ സാഹചര്യത്തിലാണ് പിടിമുറുക്കാൻ യു.എ.ഇ തീരുമാനിച്ചത്. 30.6 കോടി ദിർഹമിെൻറ കള്ളപ്പണ ഇടപാട് നടത്തിയ കേസിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ ഒൻപതു പേരെ കഴിഞ്ഞ ദിവസം തടവിന് ശിക്ഷിച്ചിരുന്നു. സംശയാസ്പദമായ ഇടപാടുകൾ നടന്നതായി തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി.