LiveTV

Live

Gulf

മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം യു.എ.ഇ സാമൂഹിക പ്രവർത്തകൻ സാജിദ് വള്ളിയത്തിന് കൈമാറി

കോവിഡ് ആശങ്ക വിതച്ച ദിനങ്ങളിൽ നൂറുകണക്കിന് മനുഷ്യർക്ക് തുണയാകാൻ ഇറങ്ങി തിരിച്ചയാളാണ് സാജിദ് വള്ളിയത്ത്.

മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം യു.എ.ഇ സാമൂഹിക പ്രവർത്തകൻ സാജിദ് വള്ളിയത്തിന് കൈമാറി

കോവിഡ് പ്രതിസന്ധി വേളയിൽ പ്രവാസികൾക്ക് കൈത്താങ്ങായവരെ ആദരിക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ്ഹാർട്ട് പുരസ്കാരം യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ സാജിദ് വള്ളിയത്തിന് കൈമാറി. മീഡിയവൺ മിഡിലീസ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആയിരുന്നു അവാർഡ്ദാനം.

കോവിഡ് ആശങ്ക വിതച്ച ദിനങ്ങളിൽ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് മനുഷ്യർക്ക് തുണയാകാൻ ഇറങ്ങി തിരിച്ചയാളാണ് സാജിദ് വള്ളിയത്ത്. ദുബൈയിലും പരിസര പ്രദേശങ്ങളിലും നിരവധി പേരെ ക്വാറൻറയിൻ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സാജിദ് വള്ളിയത്ത് മുന്നിൽ നിന്നു. ദുബൈ പൊലീസ്, ഡി.എച്ച്.എ ഉൾപ്പെടെ സർക്കാർ സംവിധാനങ്ങളുമായി കൈകോർത്തു കൊണ്ടായിരുന്നു സാജിദ് വള്ളിയത്തിന്റെ പ്രവർത്തനങ്ങൾ. ആവശ്യക്കാർക്ക് ചികിൽസ സഹായം, ഭക്ഷണ വിതരണം എന്നിവ ഉറപ്പാക്കാനും മുന്നിട്ടിറങ്ങി ഇദ്ദേഹം. ദുരിതബാധിതരായി പ്രവാസലോകത്ത് കുടുങ്ങിയവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കും വരെ തുടർ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്താനും സാജിദ് ശ്രദ്ധ പുലർത്തി.

പ്രവർത്തന മികവിനൊപ്പം സഹായം ലഭിച്ചവരുടെ നൂറുകണക്കിന് നോമിനേഷനുകളും മുൻനിർത്തിയാണ് സാജിദ് വള്ളിയത്തിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. മീഡിയവൺ-ഗൾഫ് മാധ്യമം ജി.സി.സി ഡയറക്ടർ മുഹമ്മദ് സലിം അമ്പലൻ ട്രോഫി കൈമാറി. മീഡിയാവൺ മിഡിൽ ഈസ്റ്റ് മാർക്കറ്റിങ് ജനറൽ മാനേജർ ഷബീർ ബക്കർ, ബ്രേവ്ഹാർട്ട് സി.എസ്.ആർ പാർട്ട്ണർ ടോപ് വൺ സാരഥി സൽമാൻ അഹ്മദ് എന്നിവർ പ്രശസ്തി പത്രം സമ്മാനിച്ചു. മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ സ്വാഗതം പറഞ്ഞു.