LiveTV

Live

Gulf

യു.എ.ഇ ദേശീയദിനാഘോഷം: ആയിരത്തി മുന്നൂറിലേറെ തടവുകാർക്ക് മോചനം

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും മോചിതരാകുന്നവരിൽ ഉൾപ്പെടും.

യു.എ.ഇ ദേശീയദിനാഘോഷം: ആയിരത്തി മുന്നൂറിലേറെ തടവുകാർക്ക് മോചനം

യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 472 തടവുകാരെ മോചിപ്പിക്കുമെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും മോചിതരാകുന്നവരിൽ ഉൾപ്പെടും. റാസൽഖൈമയിലെ ജയിലിൽ നിന്ന് 219 തടവുകാരെ മോചിപ്പിക്കുമെന്ന് ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ ആൽഖാസിമിയും പ്രഖ്യാപിച്ചു. മോചിതർക്ക് മുഖ്യധാരയിൽ തിരിച്ചെത്താൻ മുഴുവൻ പിന്തുണയും നൽകുമെന്നും റാസൽഖൈമ ഭരണകൂടം വ്യക്തമാക്കി.

നേരത്തേ 628 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനും ഉത്തരവിട്ടിരുന്നു. വിവിധ എമിറേറ്റുകൾക്ക് പിന്നാലെ ഷാർജയും ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ രണ്ട് മുതൽ 49 ദിവസം ഈ ഇളവ് ലഭ്യമായിരിക്കും. ഇതോടൊപ്പം മുഴവൻ ബ്ലാക്ക് പോയന്റുകളും റദ്ദാക്കും. വാഹനങ്ങൾ പിടിച്ചുവെക്കാനുള്ള നടപടികളും ഒഴിവാക്കും. എന്നാൽ, ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് ഈ ഇളവ് ലഭിക്കില്ല. നേരത്തേ റാസൽഖൈമ, അജ്മാൻ, ഫുജൈറ എമിറേറ്റുകളും പിഴകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.