LiveTV

Live

Gulf

ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ദുബൈയില്‍ വിയര്‍പ്പൊഴുക്കുകയാണ് ആനക്കയം മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

ഓർമയുണ്ടോ ഈ മുഖം എന്ന് ചോദിച്ചാൽ ആനക്കയം പഞ്ചായത്തിലെ വോട്ടർമാരെങ്കിലും ഈ മുഖം ഓർത്തെടുക്കാൻ വഴിയുണ്ട്

ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ദുബൈയില്‍ വിയര്‍പ്പൊഴുക്കുകയാണ് ആനക്കയം മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നവരോട് ദുബൈയിലെ സി. പി അബ്ദുറഹ്മാൻ എന്ന പ്രവാസിക്ക് ഒരു ഉപദേശം നൽകാനുണ്ട്. സ്ഥിര വരുമാനമുള്ള തൊഴിലില്ലാത്തവർ പഞ്ചായത്തിലേക്ക് മൽസരിക്കരുത് എന്നാണ് ആ ഉപദേശം. മലപ്പുറം ആനക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന സി.പി അബ്ദുറഹ്മാൻ സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത്. പഴയ ഭരണസാരഥി ഇപ്പോൾ ദുബൈയിൽ ഒരു സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ്.

ഓർമയുണ്ടോ ഈ മുഖം എന്ന് ചോദിച്ചാൽ ആനക്കയം പഞ്ചായത്തിലെ വോട്ടർമാരെങ്കിലും ഈ മുഖം ഓർത്തെടുക്കാൻ വഴിയുണ്ട്. ഇത് അവരുടെ പഞ്ചായത്തിന്‍റെ വൈസ് പ്രസിഡന്‍റായിരുന്നു. ഭരണകസേര ഒഴിഞ്ഞ് ദുബൈയിലാണ് കഠിനാധ്വാനത്തിലാണ് മുൻ വൈസ് പ്രസിഡന്‍റ്. പഞ്ചായത്തിന്‍റെ അല്ല സ്വന്തം കുടുംബത്തിന്‍റെ ബജറ്റ് കമ്മിയൊന്ന് കുറഞ്ഞുകിട്ടാൻ.

മുസ്ലിംലീഗ് സ്ഥാനാർത്ഥിയായി രണ്ടുതവണയാണ് പഞ്ചായത്തംഗമായത്. 2010 ലും 2015 ലും. ഈ ഭരണസമിതിയുടെ തുടക്കത്തിൽ രണ്ടര വർഷം പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്നു. പക്ഷെ, ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടാൻ കഴിയാതെ വന്നപ്പോൾ വിമാനം കയറി.