LiveTV

Live

Gulf

മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിക്ക് കൈമാറി

കോവിഡ് പ്രതിസന്ധി കാലത്ത് മൃതദേഹ സംസ്കരണം ഉൾപ്പെടെയുള്ള മേഖലകളിൽ നടത്തിയ മികച്ച സേവന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിക്ക് കൈമാറി

കോവിഡ് കാലത്ത് പ്രവാസികൾക്ക് കൈത്താങ്ങായവരെ ആദരിക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ്ഹാർട്ട് പുരസ്കാരം യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിക്ക് കൈമാറി. മീഡിയവൺ മിഡിലീസ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു അവാർഡ്ദാനം. കോവിഡ് പ്രതിസന്ധി കാലത്ത് മൃതദേഹ സംസ്കരണം ഉൾപ്പെടെയുള്ള മേഖലകളിൽ നടത്തിയ മികച്ച സേവന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അഷ്റഫ് താമരശ്ശേരിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

കോവിഡ് ബാധിച്ചു മരിച്ച അറുപതിലേറെ മലയാളികളുടെയും മറ്റും മൃതദേഹങ്ങളാണ് യു.എ.ഇ അധികൃതർക്കൊപ്പം ചേർന്ന് സംസ്കരിക്കാൻ അഷ്റഫ് താമരശ്ശേരി മുന്നിട്ടിറങ്ങിയത്. ഇതിനു പുറമെ നൂറുകണക്കിനാളുകളെ ക്വാറൻറയിൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനും അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം സജീവമായിരുന്നു. അർഹരായ നിരവധി പേർക്ക് ഭക്ഷണ വിതരണം, മരുന്ന് വിതരണം എന്നിയും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടന്നു.

മീഡിയവൺ-ഗൾഫ് മാധ്യമം ജി.സി.സി ഡയറക്ടർ മുഹമ്മദ് സലിം അമ്പലൻ ട്രോഫി കൈമാറി. മീഡിയാവൺ മിഡിൽ ഈ സ്റ്റ് മാർക്കറ്റിങ് ജനറൽ മാനേജർ ഷബീർ ബക്കർ, ബ്രേവ്ഹാർട്ട് സി.എസ്.ആർ പാർട്ണർ ടോപ് വൺ സാരഥി സൽമാൻ അഹ്മദ് എന്നിവർ പ്രശസ്തി പത്രം സമ്മാനിച്ചു. മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ പരിപാടിയിൽ സ്വാഗതം പറഞ്ഞു