LiveTV

Live

Gulf

'ഓപ്പറേഷന്‍ ഫ്രിഡ്ജ്'; യു.എ.ഇയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി

ഏഷ്യൻ രാജ്യത്ത് നിന്ന് വന്ന റഫ്രിജറേറ്റഡ് ഷിപ്പിംഗ് കണ്ടെയ്നറിലെ അടിഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

'ഓപ്പറേഷന്‍ ഫ്രിഡ്ജ്'; യു.എ.ഇയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി

യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന പഴം, പച്ചക്കറി കണ്ടെയ്നറിൽ 123 കിലോഗ്രാം മയക്കുമരുന്ന് കടത്താനുള്ള ശ്രമം ദുബൈ പോലീസ് പരാജയപ്പെടുത്തി. ഏഷ്യൻ രാജ്യത്ത് നിന്ന് വന്ന റഫ്രിജറേറ്റഡ് ഷിപ്പിംഗ് കണ്ടെയ്നറിലെ അടിഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിലെ മൂന്ന് പേരാണ് 'ഓപ്പറേഷൻ ഫ്രിഡ്ജി'ലൂടെ പോലീസ് പിടിയിലായത്. ഡെലിവറി നടത്താനെന്ന വ്യാജേന കണ്ടെയ്നറിൽ നിന്ന് മയക്കുമരുന്ന് വീണ്ടെടുക്കാൻ നീക്കം നടത്തുന്നതിനിടെയായിരുന്നു ഇവർ പിടിയിലായത്.

മുൻകൂട്ടി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ശക്തമായ നിരീക്ഷണം നടത്തിയാണ് ക്രിസ്റ്റൽ മെത്ത് ശേഖരം പിടികൂടിയത്. പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഷാർജ പൊലീസ്, ഷാർജ കസ്റ്റംസ് എന്നിവയുമായി മികച്ച ഏകോപനം നടന്നതായി ദുബൈ പോലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഈദ് മുഹമ്മദ് താനി ഹരേബ് പറഞ്ഞു.12,000 ദിർഹം പ്രതിഫലമാണ് തങ്ങൾക്ക് വാഗ്ദാനം ചെയ്തതെന്ന് പിടിയിലായ മൂന്നംഗ സംഘം പൊലിസിനോട് സമ്മതിച്ചു.