LiveTV

Live

Gulf

കോവിഡ് നിയന്ത്രണങ്ങളോടെ ദേശീയദിനം ആഘോഷിച്ച് ഒമാന്‍

ദേശീയദിനത്തിെൻറ പ്രധാന ആകർഷണമായ സൈനിക പരേഡും ഇക്കുറി ഉണ്ടായിരുന്നില്ല.

കോവിഡ് നിയന്ത്രണങ്ങളോടെ ദേശീയദിനം ആഘോഷിച്ച് ഒമാന്‍

കോവിഡ് നിയന്ത്രണങ്ങളിൽ പൊലിമകളില്ലാതെ ഒമാൻ അമ്പതാം ദേശീയ ദിനം ആഘോഷിച്ചു. ദേശീയദിനത്തിെൻറ പ്രധാന ആകർഷണമായ സൈനിക പരേഡും ഇക്കുറി ഉണ്ടായിരുന്നില്ല. മുൻകാലങ്ങളിൽ വലിയ രീതിയിലുള്ള ആഘോഷങ്ങൾ നടന്നിരുന്ന സ്കൂളുകളിൽ ഇപ്പ്രാവശ്യം പരിപാടികൾ സംഘടിപ്പിച്ചില്ല. സ്വദേശികൾ ജോലി ചെയ്യുന്ന ഓഫീസുകളിൽ ചെറിയ രീതിയിലുള്ള ആഘോഷ പരിപാടികൾ മാത്രമാണ് ഉണ്ടായത്. വിവിധ ഓഫീസുകളിൽ സ്വദേശികളും പ്രവാസികളും ചേർന്ന് കേക്ക് മുറിച്ചായിരുന്നു ആഘോഷം.

രാത്രി എട്ടുമണി മുതൽ അമിറാത്ത്, സീബ്, സലാലയിലെ ഇത്തീൻ എന്നിവിടങ്ങളിൽ നടന്ന കരിമരുന്ന് പ്രയോഗം വീക്ഷിക്കാൻ നിരവധി പേരാണ് എത്തിയത്. കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ച് വാഹനങ്ങളിലിരുന്നാണ് ആളുകൾ വെടിക്കെട്ട് വീക്ഷിച്ചത്