LiveTV

Live

Gulf

മണ്ഡലകാലത്ത് ദുബൈ പ്രവാസികളുടെ ഭക്തിഗാനം ശ്രദ്ധേയമാകുന്നു

പ്രവാസിയായ ഡോ. നാരായണൻ ആർ മേനോനാണ് കലിയുഗവരദ രണ്ടിന് വരികളും സംഗീതവും നൽകിയിരിക്കുന്നത്.

മണ്ഡലകാലത്ത് ദുബൈ പ്രവാസികളുടെ ഭക്തിഗാനം ശ്രദ്ധേയമാകുന്നു

മണ്ഡലകാലം തുടങ്ങുമ്പോൾ ദുബൈ പ്രവാസികളുടെ അയ്യപ്പഭക്തിഗാനങ്ങൾ ഭക്തരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. കലിയുയുഗവരദ 2 എന്ന പേരിൽ കഴിഞ്ഞദിവസം യൂട്യൂബിൽ റിലീസ് ചെയ്ത ആൽബത്തിൽ എട്ട് അയ്യപ്പഭക്തിഗാനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രവാസിയായ ഡോ. നാരായണൻ ആർ മേനോന്റേതാണ് വരികളും സംഗീതവും. ദുബൈയിൽ മാനേജ്മെന്റ് വിദഗ്ധനായ നാരായണൻ പാലക്കാട് സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ പിതാവ് ആർ.കെ മോനോനാണ് ആൽബത്തിലെ രണ്ട് പാട്ടുകളുടെ രചന നിർവഹിച്ചിരിക്കുന്നത്.

2008 ൽ കേരളത്തിൽ വെച്ച് പുറത്തിറക്കിയ ആദ്യ ആൽബത്തിന്റെ തുടർച്ചയായാണ് കലിയുഗവരദ രണ്ട് തയാറാക്കിയത്. ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ലിജു രവിയാണ്. മികച്ച പ്രതികരണങ്ങളാണ് കലിയുഗവരദ രണ്ടിന് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.