LiveTV

Live

Gulf

ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവം ഇന്ന് സമാപിക്കും

ശശി തരൂർ ഉൾപ്പെടെയുള്ള പ്രമുഖർ ഓൺലൈനിൽ മേളയുടെ ഭാഗമായി.

ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവം ഇന്ന് സമാപിക്കും

ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിന് ഇന്ന് സമാപനം. കോവിഡ് കാലത്ത് നടന്ന ആദ്യ അന്താരാഷ്ട്ര പുസ്തകോൽസവം എന്ന പ്രത്യേകതയാണ് ഇത്തവണ മേളയെ വ്യത്യസ്തമാക്കിയത്. ദിവസം നാല് ഘട്ടങ്ങളിലായി രജിസ്റ്റർ ചെയ്ത് എത്തുന്ന 20,000 പേർക്കായിരുന്നു മേളയിലേക്ക് പ്രവേശനം ഒരുക്കിയത്. മേളയുടെ ഭാഗമായി നടക്കാറുള്ള സാംസ്കാരിക പരിപാടികൾ ഓൺലൈനായാണ് സംഘടിപ്പിച്ചത്. ശശി തരൂർ ഉൾപ്പെടെയുള്ള പ്രമുഖർ ഓൺലൈനിൽ മേളയുടെ ഭാഗമായി.

73 രാജ്യങ്ങളിൽ നിന്നായി 1024 പ്രസാധകരാണ് ഇക്കുറി മേളയുടെ ഭാഗമായത്. 30ൽപ്പരം ഭാഷകളിലായി 80000ത്തോളം തലക്കെട്ടുകൾ മേളയിലെത്തി. മലയാളം പുസ്തകങ്ങളും ചർച്ചകളും നിറയുന്ന വേദി ഇക്കുറി ഇല്ലായിരുന്നുവെങ്കിലും നിരവധി മലയാള പുസ്തകങ്ങൾ ഇത്തവണയും മേളയിൽ വെളിച്ചം കണ്ടു. പുസ്തകവിൽപനയും നല്ല രീതിയിൽ നടന്നു. പരിപാടികള്‍ക്ക് ശേഷം ഓരോദിവസവും രാത്രി അഞ്ചു മണിക്കൂര്‍ അണുനശീകരണം നടത്തിയാണ് എക്സ്പോ സെൻറർ അക്ഷരപ്രേമികളെ വരവേറ്റിരുന്നത്. പ്രതിസന്ധിയിലായ പ്രസാധകരെ സഹായിക്കാൻ മേളയിൽ നിന്ന് 10 ദശലക്ഷം ദിർഹമിന്റെ പുസ്തകങ്ങൾ വാങ്ങാൻ ഷാർജ ഭരണാധികാരി ഉത്തരവിട്ടിരുന്നു. മേളയിൽ പങ്കെടുത്തവരുടെ സ്റ്റാൾ ഫീസ് ഒഴിവാക്കിയതും പ്രസാധകർക്ക് ആശ്വാസമായി.