Top

കുവൈത്തിൽ സിവിൽ ഐഡി കാർഡുകളുടെ ഹോം ഡെലിവറി സേവനം ആരംഭിച്ചു..

ഹോം ഡെലിവറി സേവനം ആവശ്യമുള്ളവർക്ക് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

MediaOne Logo

  • Updated:

    2020-11-13 04:32:55.0

Published:

13 Nov 2020 4:32 AM GMT

കുവൈത്തിൽ സിവിൽ ഐഡി കാർഡുകളുടെ ഹോം ഡെലിവറി സേവനം ആരംഭിച്ചു..
X

കുവൈത്തിൽ സിവിൽ ഇൻഫർമേഷൻ അതോറിറ്റി ഐഡി കാർഡുകളുടെ ഹോം ഡെലിവറി സേവനം ആരംഭിച്ചു. ഐഡി കാർഡ് ഉടമകളുടെ താമസ സ്ഥലത്ത് എത്തിക്കുന്നത്തിന് രണ്ട് ദിനാറാണ് സർവീസ് ചാർജ് ഈടാക്കുക. ഒരു വിലാസത്തിൽ ഒന്നിലധികം കാർഡുകൾ ഒരേസമയം വിതരണം നടത്തേണ്ടതുണ്ടെങ്കിൽ അധികമുള്ള ഓരോ കാർഡിനും 250 ഫിൽ‌സ് വീതം അധികം നൽകണം. അതായത് മൂന്ന് കാർഡ് വീട്ടിലെത്തിക്കുന്നതിന് സർവീസ് ചാർജ് ആയി രണ്ടര ദീനാർ നൽകിയാൽ മതിയാകും. പാസി ആസ്ഥാനത്തെ തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനം സഹായകമാവുമെന്നാണ് വിലയിരുത്തൽ.

ഹോം ഡെലിവറി സേവനം ഓപ്‌ഷണൽ ആണെന്നും സേവനം ആവശ്യമില്ലാത്തവക്ക് പാസി ആസ്ഥാനത്തു നേരിട്ടെത്തി കളക്റ്റ് ചെയ്യാമെന്നും അധികൃതർ അറിയിച്ചു. ഹോം ഡെലിവറി സേവനം ആവശ്യമുള്ളവർക്ക് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. പാസി ആസ്ഥാനത്തെ കിയോസ്കുകളിൽ വിതരണത്തിന് തയ്യാറായ രണ്ടരലക്ഷത്തോളം കാർഡുകൾ ഉടമസ്ഥർ എത്താത്തതിനാൽ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. മൂന്നുമാസം മുമ്പ് നിക്ഷേപിച്ച കാർഡുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഹോംഡെലിവറി സംവിധാനം ആരംഭിച്ചതോടെ ഈ പ്രതിസന്ധി ഒഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. സ്വകാര്യ കമ്പനിയാണ് കരാർ അടിസ്ഥാനത്തിൽ ഹോം ഡെലിവറി സേവനം ലഭ്യമാക്കുന്നത്.

TAGS :

Next Story