LiveTV

Live

Gulf

സൗദിയിലെ സ്പോൺസർഷിപ്പ് മാറ്റം: നിലവിലുള്ള ഫീസുകളിൽ മാറ്റമുണ്ടാകില്ല

സൗദി തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

സൗദിയിലെ സ്പോൺസർഷിപ്പ് മാറ്റം:  നിലവിലുള്ള ഫീസുകളിൽ മാറ്റമുണ്ടാകില്ല

സൗദിയിൽ പ്രഖ്യാപിച്ച സ്പോണസർഷിപ്പ് മാറ്റത്തിന്റെ ഭാഗമായി പ്രത്യേക ഫീസുകളൊന്നും ഉണ്ടാകില്ലെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയം. തൊഴിലാളിയുടെ റീഎൻട്രിയും എക്സിറ്റും സ്പോൺസർക്ക് റദ്ദാക്കാനാകില്ല. തൊഴിലുടമക്ക് പുതിയ വിസകൾ നൽകുന്നത് തുടരാമെന്നും സൗദി മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളിയുടെ റീഎന്ർട്രി, എക്സിറ്റ് എന്നിവ ഇനി തൊഴിലുടമക്ക് റദ്ദാക്കാനാകില്ല. തൊഴിലാളി തൊഴിൽ കരാർ ലംഘിച്ചാണ് പോകുന്നതെങ്കിൽ പരാതി നൽകി യാത്ര തടയാം. എന്നാൽ അനാവശ്യമായാണ് യാത്ര തടയാൻ പരാതി നൽകുന്നതെങ്കിൽ നടപടിയുണ്ടാകും. നിലവിലുള്ള ഫീസുകളാണ് തുടർന്നും രാജ്യത്തുണ്ടാവുക. പുതിയ മാറ്റങ്ങളിൽ പ്രത്യേക ഫീസുകളൊന്നും ഉണ്ടാകില്ല. തൊഴിൽ മാറുന്ന സമയത്തുള്ള ഫീസ് ഘടനയിലും നിലവിലുള്ള രീതി തുടരും. എക്സിറ്റ്, റീഎൻട്രി എന്നിവക്കുള്ള അധികാരം തൊഴിലാളിക്കുള്ളതിനാൽ ഇനി മുതൽ ഈ തുക തൊഴിലാളി അടക്കേണ്ടി വരും. ഇക്കാര്യത്തിൽ കമ്പനികൾക്കോ തൊഴിലുടമക്കോ ബാധ്യതയില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.