LiveTV

Live

Gulf

മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം 'ഓർമ' ദുബൈക്ക് കൈമാറി

കോവിഡ് പ്രതിസന്ധിയുടെ നാളുകളിൽ ആയിരങ്ങൾക്കാണ് ഓർമയുടെ സഹായം ലഭിച്ചത്.

മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം 'ഓർമ' ദുബൈക്ക് കൈമാറി

കോവിഡ് കാലത്ത് പ്രവാസികൾക്ക് കൈത്താങ്ങായവരെ ആദരിക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ്ഹാർട്ട് പുരസ്കാരം 'ഓർമ' ദുബൈക്ക് കൈമാറി. കോവിഡ് കാലത്ത് ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഓർമ്മ ദുബൈ ഏറ്റെടുത്തു നടത്തിയത്. സംഘടനയുടെ നൂറുകണക്കിന് പ്രവർത്തകർ താഴെത്തട്ടിൽ ഇപ്പോഴും സജീവമാണ്.

ഭക്ഷണ വിതരണം, മരുന്നെത്തിച്ചു നൽകൽ, കൗൺസലിംഗ്, സൗജന്യ വിമാന ടിക്കറ്റുകൾ, ചാർേട്ടഡ് വിമാന സർവീസുകൾ തുടങ്ങി എല്ലാ മേഖലകളിലും മികച്ച സേവനമാണ് ഓർമ്മ നടത്തിയത്. കോവിഡ് ബാധിതരെ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് ഉടൻ തന്നെ ആശുപത്രിയിലേക്കും ക്വാറൻറയിൻ കേന്ദ്രങ്ങളിലേക്കും മാറ്റാനും ഓർമയുടെ പ്രവർത്തകർ ഉത്സാഹിച്ചു. ദുബൈ പോലീസ്, ഡി.എച്ച്.എ, മറ്റ് സർക്കാർ ഏജൻസികൾ എന്നിവയുമായും സഹകരിച്ചായിരുന്നു ഓർമയുടെ പ്രവർത്തനം.

മീഡിയാ വൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ, ഓർമ്മ പ്രസിഡന്റ് അബ്ദുൽ റഷീദ്, അബ്ദുൽ റഹ്‌മാൻ എന്നിവർക്ക് അവാർഡ് കൈമാറി. മീഡിയാവൺ മിഡിൽ ഈസ്റ്റ് മാർക്കറ്റിങ് ജനറൽ മാനേജർ ഷബീർ ബക്കർ, ബ്രേവ് ഹാർട്ട് സി.എസ്.ആർ പാർട്ടണർ സൽമാൻ എന്നിവർ പ്രശസ്തി പത്രവും സമ്മാനിച്ചു.