LiveTV

Live

Gulf

യു.എ.ഇയിലെ മുൻനിര വിമാനകമ്പനിയായ ഇത്തിഹാദിന്റെ തലപ്പത്ത് വൻ അഴിച്ചുപണി..

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് കടുത്ത തീരുമാനങ്ങളെന്ന് സി.ഇ.ഒ ടോണി ഡോഗ്ലാസ് അറിയിച്ചു.

യു.എ.ഇയിലെ മുൻനിര വിമാനകമ്പനിയായ ഇത്തിഹാദിന്റെ തലപ്പത്ത് വൻ അഴിച്ചുപണി..

കോവിഡ് പ്രതിസന്ധികളുടെ ഭാഗമായി എയർലൈൻ മേഖലക്കുണ്ടായ തിരിച്ചടികളെ തുടർന്ന് യു.എ.ഇയിലെ മുൻനിര വിമാനകമ്പനിയായ ഇത്തിഹാദ് എയർലൈൻസിന്റെ തലപ്പത്ത് വൻ അഴിച്ചുപണി. അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർലൈൻസ് ഉദ്യോഗതലത്തിലാണ് വൻ അഴിച്ചുപണി നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരെ വെട്ടികുറച്ച് ഇടത്തരം വിമാനകമ്പനിയായി പ്രവർത്തിക്കാനാണ് ഇത്തിഹാദിന്റെ തീരുമാനം. ഇത്തിഹാദ് എയർലൈൻസ് വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ തീരുമാനത്തിന്റെ ഭാഗമായി ചീഫ് കോമേഴ്സ്യൽ ഓഫീസർ റോബിൽ കമാർക്ക്, സീനിയർ വൈസ് പ്രസിഡന്റ് ഡക്കാൻ ബ്യൂറോ, ചീഫ് ട്രാൻസ്ഫോമിങ് ഓഫിസർ അക്രം അലാമി, ചീഫ് റിസ്ക് ആൻഡ് കംപ്ലൈയിൻസ് ഓഫീസർ മുതാസ് സാലിഹ് തുടങ്ങിയവർ ഇത്തിഹാദിൽ നിന്ന് പടിയിറങ്ങും. ഗ്രൂപ്പ് സി.ഇ.ഒ ടോണി ഡോഗ്ലാസാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് കടുത്ത തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സുരക്ഷിതവും കാര്യക്ഷമവുമായ സേവനം ഉറപ്പുനൽകുന്നതിൽ വിട്ടുവീഴ്ചകളുണ്ടാവില്ലെന്നും സി.ഇ.ഒ വാർത്താകുറിപ്പിൽ അറിയിച്ചു.