LiveTV

Live

Gulf

ജോർദാനിൽ തെരുവിൽ പട്ടിണികിടന്ന മലയാളി യുവാവിന് സഹായമെത്തി

ഇന്നലെ രാവിലെയാണ് ചെങ്ങന്നൂർ സ്വദേശിയായ മലയാളി യുവാവ് ജോർദാനിലെ തെരുവിൽ കഴിയുന്നു എന്ന വാർത്ത മീഡിയവൺ പുറത്തുവിട്ടത്.

ജോർദാനിൽ തെരുവിൽ പട്ടിണികിടന്ന മലയാളി യുവാവിന് സഹായമെത്തി

ജോർദാനിൽ തെരുവിൽ പട്ടിണികിടന്ന മലയാളി യുവാവിന് സഹായമെത്തി. യു.എ.ഇയിലെ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ജോർദാനി പൗരൻമാർ തന്നെ സുരാജിനെ സഹായിക്കാനെത്തി. താമസിക്കാൻ മുറിയും കഴിക്കാൻ ഭക്ഷണവും നൽകി. ഇന്നലെ രാവിലെയാണ് ചെങ്ങന്നൂർ സ്വദേശിയായ മലയാളി യുവാവ് ജോർദാനിലെ തെരുവിൽ കഴിയുന്നു എന്ന വാർത്ത മീഡിയവൺ പുറത്തുവിട്ടത്. മീഡിയവൺ ഇംപാക്ട്.

ചെങ്ങന്നൂർ പെരിശ്ശേരി കവറാലിക്കൽ എം. എസ് രാജുവിന്‍റെ മകനാണ് സുരാജ്. അഖ്ബ നഗരത്തിലെ ഒരു റെസ്റ്റോറന്‍റിൽ ക്ലീനിംഗ് ജീവനക്കാരനായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സ്ഥാപനം പൂട്ടിയതോടെ വരുമാനം നിലച്ചു. താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമയാണ് അടുത്തദിവസം വരെ ഭക്ഷണം നൽകിയിരുന്നത്. അദ്ദേഹവും പ്രതിസന്ധിയിലായതോടെ വീടൊഴിഞ്ഞ് തെരുവിലേക്കിറങ്ങേണ്ടി വന്നു. തുടര്‍ന്നാണ് സഹായം തേടിയത്.

ജോർദാനിൽ മലയാളി യുവാവ് തെരുവിൽ പട്ടിണി കിടക്കുന്നു; സഹായം തേടി 'മീഡിയാവണി'ലേക്ക് വീഡിയോ സന്ദേശം
Also Read

ജോർദാനിൽ മലയാളി യുവാവ് തെരുവിൽ പട്ടിണി കിടക്കുന്നു; സഹായം തേടി 'മീഡിയാവണി'ലേക്ക് വീഡിയോ സന്ദേശം