LiveTV

Live

Gulf

ജോർദാനിൽ മലയാളി യുവാവ് തെരുവിൽ പട്ടിണി കിടക്കുന്നു; സഹായം തേടി 'മീഡിയാവണി'ലേക്ക് വീഡിയോ സന്ദേശം

ഷൂട്ടിംഗിനെത്തിയ നടൻ പ്രിഥ്വിരാജും സംഘവും മടങ്ങുമ്പോൾ നാട്ടിലേക്ക് വരാൻ ശ്രമം നടത്തിയെങ്കിലും ടിക്കറ്റ് നിരക്ക് താങ്ങാനാവാത്തതിനാൽ പിൻവാങ്ങി.

ജോർദാനിൽ മലയാളി യുവാവ് തെരുവിൽ പട്ടിണി കിടക്കുന്നു; സഹായം തേടി 'മീഡിയാവണി'ലേക്ക് വീഡിയോ സന്ദേശം

ജോലിയും താമസസൗകര്യവുമില്ലാതെ ജോർദാനിൽ മലയാളി യുവാവ് പട്ടിണിയിൽ. ചെങ്ങന്നൂർ സ്വദേശി സുരാജാണ് ജോർദാനിനെ അഖ്ബയിൽ ജോലി നഷ്ടപ്പെട്ട് തെരുവിൽ കഴിയുന്നത്. സന്ദർശകവിസ കാലാവധി കഴിഞ്ഞതിനാൽ നാട്ടിലേക്ക് മടങ്ങാൻ 47,000 രൂപ പിഴയടക്കണം.. നാട്ടിലെത്തിക്കാൻ സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സുരാജ് മീഡിയവണിലേക്ക് വീഡിയോ സന്ദേശം അയച്ചു..

ചെങ്ങന്നൂർ പെരിശ്ശേരി കവറാലിക്കൽ എം. എസ് രാജുവിന്റെ മകൻ സുരാജാണ് ജോർദാനിലെ തെരുവിൽ പട്ടിണി കിടക്കുന്നത്. അഖ്ബ നഗരത്തിലെ ഒരു റെസ്റ്ററന്റിൽ ക്ലീനിങ് ജീവനക്കാരനായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സ്ഥാപനം പൂട്ടിയതോടെ വരുമാനം നിലച്ചു. താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയാണ് അടുത്തദിവസം വരെ ഭക്ഷണം നൽകിയിരുന്നത്. അദ്ദേഹവും പ്രതിസന്ധിയിലായതോടെ വീടൊഴിഞ്ഞ് തെരുവിലേക്കിറങ്ങേണ്ടി വന്നു.

വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞതിനാൽ 450 ജോർദാനി ദിനാർ അഥവാ 47,000 രൂപ പിഴ അടച്ചാലേ മടക്കയാത്ര സാധ്യമാവൂ. ജോർദാനിലെ ഇന്ത്യൻ എംബസി മുന്നൂറ് കിലോമീറ്റർ അകലെയാണ്. അവിടെ എത്തിപ്പെടാനും കഴിയുന്നില്ല. സഹായത്തിന് പരിസരത്ത് ഇന്ത്യൻ കൂട്ടായ്മകളില്ല. ഷൂട്ടിംഗിനെത്തിയ നടൻ പ്രിഥ്വിരാജും സംഘവും മടങ്ങുമ്പോൾ നാട്ടിലേക്ക് വരാൻ ശ്രമം നടത്തിയെങ്കിലും ടിക്കറ്റ് നിരക്ക് താങ്ങാനാവാത്തതിനാൽ പിൻവാങ്ങി. പണമടക്കാത്തതിനാൽ സുരാജിന്റെ ഫോണുകൾ നിശ്ചലമാണ്. സ്ഥാപനങ്ങളിൽ നിന്ന് കിട്ടുന്ന വൈഫൈ ഉപയോഗിച്ച് വാട്ട്സ്ആപ്പിൽ മാത്രമാണ് ആശയവിനിമയം. തന്റെ പ്രശ്നത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് സുരാജ് മീഡിയവണിലേക്ക് വീഡിയോ സന്ദേശം അയച്ചത്. ജോർദാനിൽ ലോക്ക്ഡൗൺ ആയതിനാൽ രാത്രിയിൽ പൊലീസിനെ പേടിച്ചാണ് ഇദ്ദേഹത്തിന്റെ തെരുവ് ജീവിതം.