LiveTV

Live

Gulf

എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവി ആർ. ഹരികുമാറിന് ബ്രേവ്ഹാർട്ട് പുരസ്കാരം സമ്മാനിച്ചു

സ്വന്തം ജീവനക്കാരുൾപ്പെടെ നിരവധി പേർക്ക് നാട്ടിലെത്താൻ സൗജന്യമായി വിമാനം ചാർട്ട് ചെയ്ത് നൽകിയത് ഉൾപ്പെടെയുള്ള സേവനങ്ങൾ പരിഗണിച്ചായിരുന്നു പുരസ്കാരം.

എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവി ആർ. ഹരികുമാറിന് ബ്രേവ്ഹാർട്ട് പുരസ്കാരം സമ്മാനിച്ചു

കോവിഡ് കാലത്ത് പ്രവാസികൾക്ക് കൈത്താങ്ങായവരെ ആദരിക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ്ഹാർട്ട് പുരസ്കാരം എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവി ആർ. ഹരികുമാർ ഏറ്റുവാങ്ങി. സ്വന്തം ജീവനക്കാരുൾപ്പെടെ നിരവധി പേർക്ക് നാട്ടിലെത്താൻ സൗജന്യമായി വിമാനം ചാർട്ട് ചെയ്ത് നൽകിയത് ഉൾപ്പെടെയുള്ള സേവനങ്ങൾ പരിഗണിച്ചായിരുന്നു പുരസ്കാരം.

കോവിഡ് കാലത്ത് ദുരിതത്തിലായ മുന്നൂറിലേറെ പേരെ നാട്ടിലെത്തിക്കാൻ ആർ. ഹരികുമാറിന്‍റെ ഇടപെടൽ സഹായകമായി. മീഡിയവൺ- ഗൾഫ് മാധ്യമം 'മിഷൻ വിങ്ങ്സ് ഓഫ് കംപാഷനും' അദ്ദേഹം പിന്തുണ നൽകി. മിഷന്‍റെ ആദ്യ ചാർട്ടേഡ് വിമാനത്തിന് സൗകര്യമൊരുക്കി. യു.എ.ഇയിൽ ഭക്ഷണ വിതരണ രംഗത്തും ഹരികുമാറും സഹപ്രവർത്തകരും സജീവമായിരുന്നു. മീഡിയവൺ മിഡീലീസ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മീഡിയവൺ-ഗൾഫ് മാധ്യമം ജി സി സി ഡയറക്ടർ മുഹമ്മദ് സലിം അമ്പലൻ ട്രോഫി കൈമാറി.

കോവിഡ് കാലത്ത് ആർ. ഹരികുമാർ നടത്തിയ സേവനങ്ങൾക്ക് അർഹിക്കുന്ന അംഗീകാരമാണ് ബ്രേവ്ഹാർട്ട് പുരസ്കാരമെന്ന് എലൈറ്റ് ഗ്രൂപ്പിന്‍റെ നിയമകാര്യ ഉപദേശകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ഹാഷിക്ക് തൈക്കണ്ടി പറഞ്ഞു.

മീഡിയാവൺ ജി.സി.സി ജനറൽ മാനേജർ ഷബീർ ബക്കർ പ്രശസ്തി പത്രം സമ്മാനിച്ചു. മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ സ്വാഗതവും മുഹമ്മദ് അനീഷ് നന്ദിയും പറഞ്ഞു.