LiveTV

Live

Gulf

പ്രവാസികള്‍ക്ക് നിയമസഹായം: അഭിഭാഷക പാനലുമായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി

നിയമസഹായം ആവശ്യമായ പ്രവാസികൾക്ക് സൗജന്യമായി അത് ലഭ്യമാക്കാനുള്ള ഇന്ത്യൻ എംബസ്സിയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് അഭിഭാഷക പാനൽ രുപീകരിച്ചത്.

പ്രവാസികള്‍ക്ക് നിയമസഹായം: അഭിഭാഷക പാനലുമായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി

കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് നിയമോപദേശം നൽകാൻ അഭിഭാഷക പാനലുമായി ഇന്ത്യൻ എംബസ്സി. സൗജന്യമായി നിയമോപദേശം നൽകാൻ സന്നദ്ധത അറിയിച്ച അഞ്ചു അഭിഭാഷകരുടെ പേരുവിവരങ്ങൾ എംബസ്സി പ്രസിദ്ധീകരിച്ചു.

നിയമസഹായം ആവശ്യമായ പ്രവാസികൾക്ക് സൗജന്യമായി അത് ലഭ്യമാക്കാനുള്ള ഇന്ത്യൻ എംബസ്സിയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് അഭിഭാഷക പാനൽ രുപീകരിച്ചത്. കുവൈത്തിൽ സ്ഥിരതാമസക്കാരായ ഇൻഡ്യൻ അഭിഭാഷകരിൽ നിന്നു ഇതിനായി എംബസി അപേക്ഷ ക്ഷണിച്ചിരുന്നു. സൗജന്യ നിയമോപദേശം നൽകാൻ സന്നദ്ധത അറിയിച്ചു അഞ്ചു അഭിഭാഷകർ മുന്നോട്ടുവന്നതായി എംബസ്സി വാർത്താകുറിപ്പിൽ അറിയിച്ചു.

ബെന്നി തോമസ്, ദീപ അഗസ്റ്റിൻ, ഹാജീർ നൈനാൻ കോയ, ജോസഫ് വിൽഫ്രഡ്, നസറി അബ്ദുൾ റഹ്മാൻ എന്നിവരെയാണ് എംബസ്സി അഭിഭാഷക പാനലിൽ ഉൾപ്പെടുത്തിയത്. നിയമോപദേശം ആവശ്യമായ പ്രവാസികൾക്കു എംബസ്സി സാമൂഹ്യക്ഷേമവിഭാഗവുമായി ബന്ധപ്പെട്ട ശേഷം ഇവരെ നേരിട്ട് സമീപിക്കാവുന്നതാണ്.കേസുകളിൽ സൗജന്യമായി നിയമോപദേശം ലഭ്യമാക്കുക എന്നത് മാത്രമാണ് സേവനം കൊണ്ട് ഉദ്യേശിക്കുന്നത്. അതിനപ്പുറമുള്ള തീരുമാനം എടുക്കാകാനുള്ള വിവേചനാധികാരം വ്യക്തികൾക്കാണെന്നും നിയമോപദേശം സ്വീകരിച്ചത് മൂലം ഉണ്ടാകുന്ന ഏതെങ്കിലും നഷ്ടങ്ങൾക്കു ഉത്തരാവാദിത്വം ഏറ്റെടുക്കില്ലെന്നും എംബസ്സി വ്യക്തമാക്കി.