LiveTV

Live

Gulf

കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് തുണയായവര്‍; മീഡിയവണിന്‍റെ ബ്രേവ്ഹാർട്ട് പുരസ്കാരം ഐ.എം.സി.സിക്ക് സമ്മാനിച്ചു

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഭാരവാഹികൾ പുരസ്കാരം ഏറ്റുവാങ്ങി

കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് തുണയായവര്‍; മീഡിയവണിന്‍റെ ബ്രേവ്ഹാർട്ട് പുരസ്കാരം ഐ.എം.സി.സിക്ക് സമ്മാനിച്ചു

കോവിഡ് കാലത്ത് പ്രവാസികൾക്ക് തുണയായി നിന്നവരെ ആദരിക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ്ഹാർട്ട് പുരസ്കാരം ഐ.എം.സി.സിക്ക് സമ്മാനിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഭാരവാഹികൾ പുരസ്കാരം ഏറ്റുവാങ്ങി.

ഇന്ത്യൻ നാഷണൽ ലീഗ് അനുകൂല പ്രവാസി കൂട്ടായ്മയായ ഐ.എം.സി.സി കോവിഡ് കാലത്ത് യു എ ഇയുടെ പലഭാഗങ്ങളിലും നടത്തിയ സേവനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബ്രേവ്ഹാർട്ട് പുരസ്കാരത്തിന് നിരവധിപേർ സംഘടനയെ നാമനിർദേശം ചെയ്തിരുന്നത്. ഐ എം.സി.സി യു.എ.ഇ നേതാക്കളായ ഖാൻ പാറയിൽ, താഹിർ അലി പുറപ്പാട്, റിയാസ് തിരുവന്തപുരം, മനാഫ് കുന്നിൽ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

മീഡിയവൺ ഗൾഫ് മാധ്യമം ജി.സി.സി ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ ട്രോഫി കൈമാറി. ജി.സി.സി ജനറൽ മാനേജർ ഷബീർ ബക്കർ ബ്രേവ്ഹാർട്ട് അവാർഡ് സി.എസ്.ആർ പങ്കാളി ടോപ് വൺ ബിസിനസ് സെറ്റപ്പ് മേധാവി സൽമാൻ അഹമ്മദ് എന്നിവർ പ്രശസ്തി പത്രം കൈമാറി. ഐ.എം.സി.സി മേഖലാ ഭാഹവാഹികളായ അഷ്റഫ് തച്ചോടത്ത്, അനീസ് റഹ്മാൻ, ഷമീർ അജ്മാൻ, റഷീദ് താനൂർ, യുനൂസ് അതിഞ്ഞാൽ എന്നിവർ സംസാരിച്ചു. മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ സ്വാഗതവും ഷബീർ ബക്കർ നന്ദിയും പറഞ്ഞു