LiveTV

Live

Gulf

തൊഴിൽ-താമസനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി കുവൈത്ത്

മാൻപവർ അതോറിറ്റിയും, താമസകാര്യവകുപ്പും ചേർന്നാണ് പരിശോധനാ കാമ്പയിൻ ആരംഭിച്ചത്.

തൊഴിൽ-താമസനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി കുവൈത്ത്

കുവൈത്തിൽ തൊഴിൽ താമസ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി അധികൃതർ പരിശോധന ശക്തമാക്കി. മാൻപവർ അതോറിറ്റിയും, താമസകാര്യവകുപ്പും ചേർന്നാണ് പരിശോധനാ കാമ്പയിൻ ആരംഭിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നു വരുന്നത്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ താമസകാര്യവകുപ്പും മാൻപവർ അതോറിറ്റിയും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനകളിൽ നിരവധി പേർ പിടിയിലായി. ഖൈത്താൻ, ജലീബ് അൽ ശുയൂഖ്, ഫർവാനിയ, വഫ്ര, കബ്ദ്, ജഹ്റ ഏരിയകളിൽ നടന്ന പരിശോധനയിൽ 100 ലേറെ നിയമലംഘകർ അറസ്റ്റിലായതായാണ് വിവരം. സ്വന്തം സ്പോൺസർക്കു കീഴിലല്ലാതെ വന്നിരുന്ന 30 പ്രവാസികളെ ജലീബ് അൽ ശുയൂഖിൽ നിന്നും തെരുവുകച്ചവടം നടത്തിവരികയായിരുന്ന 25 പേരെ കബദ്, വഫ്ര എന്നിവിടങ്ങളിൽ നിന്നും ആണ് അറസ്റ്റ് ചെയ്തത്. നിയമലംഘകരെ കണ്ടെത്താൻ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ നീക്കം.