LiveTV

Live

Gulf

സലാലയിൽ ഷെൽഫിഷ് ഇനത്തിൽ പെടുന്ന കടൽവിഭവങ്ങൾ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

കടൽക്കറ ഉണ്ടായ മേഖലകളിൽ മൽസ്യബന്ധനം നടത്തരുതെന്നും ഇവിടെ നിന്ന് പിടിക്കുന്ന മൽസ്യവും ഷെൽഫിഷും കഴിക്കരുതെന്നും കാർഷിക-മത്സ്യ വിഭവ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സലാലയിൽ ഷെൽഫിഷ് ഇനത്തിൽ പെടുന്ന കടൽവിഭവങ്ങൾ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

സലാലയിൽ ഷെൽഫിഷ് ഇനത്തിൽ പെടുന്ന കടൽവിഭവങ്ങൾ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കടൽക്കറ ഉണ്ടായ മേഖലകളിൽ മൽസ്യബന്ധനം നടത്തരുതെന്നും ഇവിടെ നിന്ന് പിടിക്കുന്ന മൽസ്യവും ഷെൽഫിഷും കഴിക്കരുതെന്നും കാർഷിക-മൽസ്യ വിഭവ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കല്ലുമ്മക്കായയടക്കം ഷെൽഫിഷ് ഇനത്തിൽ പെടുന്ന കടൽവിഭവങ്ങൾ കഴിച്ചവർക്കാണ് വിഷബാധയേറ്റത്.ഇവർ ആശുപത്രിയിൽ ചികിൽസയിലാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദോഫാറിലെ ബീച്ചുകളിൽ കടൽവെള്ളം ചുവന്ന നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസം ഉണ്ടായിരുന്നു. കടൽക്കറ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം മൂലം കല്ലുമ്മക്കായയിൽ വിഷവസ്തുക്കൾ കടന്നുകൂടിയതാകാം ഭക്ഷ്യവിഷബാധക്ക് കാരണം. ഛർദിൽ, വയറിളക്കം, നടക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം മുട്ടൽ തുടങ്ങിയവയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ. ഷെൽഫിഷ് കഴിച്ച് ആശുപത്രിയിലായവരിൽ മലയാളികളുമുണ്ടെന്നാണറിയുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് ബീച്ചുകളിലെ പ്രവേശനത്തിന് വിലക്കുള്ളതിനാൽ മലയാളികൾ ഇക്കുറി വ്യാപകമായി കല്ലുമ്മക്കായ പറിക്കാൻ ഇറങ്ങിയിരുന്നില്ല. 'റെഡ്ടൈഡ്' എന്നും അറിയപ്പെടുന്ന കടൽക്കറ ഉണ്ടായ മേഖലകളിൽ മൽസ്യബന്ധനം നടത്തരുതെന്നും ഇവിടെ നിന്ന് പിടിക്കുന്ന മൽസ്യവും ഷെൽഫിഷും കഴിക്കരുതെന്നും കാർഷിക-മൽസ്യ വിഭവ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മാർക്കറ്റിൽ ലഭ്യമാകുന്ന മത്സ്യ വിഭവങ്ങൾ സുരക്ഷിതമാണന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.