LiveTV

Live

Gulf

ഉംറ തീർത്ഥാടനം പുനരാരംഭിച്ചതോടെ മക്കയിൽ ആരോഗ്യ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കി

ആയിരം തീർത്ഥാടകരടങ്ങുന്ന ആദ്യ സംഘം ഉംറ പൂർത്തീകരിച്ച് പുറത്തിറങ്ങിയതോടെ, 400 പേരടങ്ങുന്ന ജീവനക്കാർ ചേർന്ന് മതാഫ് ഉൾപ്പെടെ ഹറമിൽ അണുനശീകരണം നടത്തുകയും ചെയ്തു

ഉംറ തീർത്ഥാടനം പുനരാരംഭിച്ചതോടെ മക്കയിൽ ആരോഗ്യ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കി

ഉംറ തീർത്ഥാടനം പുനരാരംഭിച്ചതോടെ മക്കയിൽ ആരോഗ്യ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കി. തീർത്ഥാടകർ ഇടപഴകുന്ന സ്ഥലങ്ങളിലെല്ലാം അണുനശീകരണ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. പരിശീലനം ലഭിച്ച നാലായിരം ജീവനക്കാരാണ് ഹറമിൽ അണുനശീകരണ മേഖലയിൽ പ്രവർത്തിക്കുന്നത്.

ആദ്യ ഉംറ സംഘം ഹറമിലത്തുന്നിന്ന് മുന്നോടിയായി, തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി ഒരുക്കിയിട്ടുള്ള തയ്യാറെടുപ്പുകൾ മക്ക ഹെൽത്ത് ഡയരക്ടറേറ്റ് വിലയിരുത്തി. മെഡിക്കൽ സംഘത്തിന്റേയും അടിയന്തിര കേന്ദ്രങ്ങളുടേയും തയ്യാറെടുപ്പുകളും, മെഡിക്കൽ ഉൽപ്പന്നങ്ങളുടെ ലഭ്യതയും, അണുനശീകരണ പ്രവർത്തനങ്ങളുടെ നടപടിക്രമങ്ങളും സുസജ്ജമാണെന്ന് ഉറപ്പ് വരുത്തി. ആയിരം തീർത്ഥാടകരടങ്ങുന്ന ആദ്യ സംഘം ഉംറ പൂർത്തീകരിച്ച് പുറത്തിറങ്ങിയതോടെ, 400 പേരടങ്ങുന്ന ജീവനക്കാർ ചേർന്ന് മതാഫ് ഉൾപ്പെടെ ഹറമിൽ അണുനശീകരണം നടത്തുകയും ചെയ്തു. തീർത്ഥാടകർക്ക് ഇഹ്‌റാം ചെയ്യുന്നതിനുള്ള മീഖാത്തുകളിലും ശക്തമായ ആരോഗ്യ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. നമസ്‌കാരത്തിനായി നിർണ്ണയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം സ്വന്തമായി കൊണ്ട് വന്ന പരവതാനി വിരിച്ചാണ് നമസ്‌കരിക്കേണ്ടത്.

വിവിധ സ്ഥലങ്ങളിൽ ഒത്ത് ചേരുന്ന തീർത്ഥാടകരെ ഹറമിലേക്കും തിരിച്ചും കൊണ്ട് പോകുന്നതിനായി ഒരുക്കിയ ബസുകളിലും മുൻകരുതലുകൾ ശക്തമാണ്. ആറായിരം തീർത്ഥാടകർക്കായി 200 ആധുനിക സജ്ജീകരണങ്ങളോടെയുള്ള ബസ്സുകളാണ് മുഴുസമയവും സർവ്വീസ് നടത്തുന്നത്. സാമൂഹ്യ അകലം പാലിച്ച് കൊണ്ട് ഒരു ബസിൽ പരമാവധി 20 പേരാണ് യാത്ര ചെയ്യുക.