LiveTV

Live

Gulf

ശൈഖ് സബാഹ് അൽ അഹ്‍മദ് അൽ ജാബിറിന്‍റെ സംസ്കാരം ഇന്ന്; രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

അമേരിക്കയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച പുലർച്ചെയാണു കുവൈത്തിന്‍റെ പതിനഞ്ചാമത് ഭരണാധികാരിയായ ഷെയ്ഖ് സബാഹ് വിട പറഞ്ഞത്.

ശൈഖ് സബാഹ് അൽ അഹ്‍മദ് അൽ ജാബിറിന്‍റെ സംസ്കാരം ഇന്ന്; രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിന്‍റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും. അമേരിക്കയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച പുലർച്ചെയാണു കുവൈത്തിന്‍റെ പതിനഞ്ചാമത് ഭരണാധികാരിയായ ഷെയ്ഖ് സബാഹ് വിട പറഞ്ഞത്. വിവിധ ലോകനേതാക്കൾ കുവൈത്ത് ഭരണാധികാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു
Also Read

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു

ജൂലായ് 22 നാണു കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിനെ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ട് പോയത്. രണ്ടു മാസക്കാലം നീണ്ട ആശുപത്രി വാസത്തിനൊടുവിൽ ചൊവാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം. വൈകീട്ട് ദേശീയ ടെലിവിഷൻ ചാനലിലൂടെ അമീരി ദിവാൻ മരണവിവരം ഔദ്യോഗികമായി പുറത്തു വിട്ടു. കുവൈത്ത് ജനതക്കൊപ്പം പ്രവാസി സമൂഹവും വേദനയോടെയാണ് ആ വാർത്ത കേട്ടത്

അമീറിന്‍റെ വിയോഗത്തെ തുടർന്ന് കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധിയും നാല്പതു ദിവസത്തെ ദുഃഖാചരണവും ഏർപ്പെടുത്തിയിരിക്കുകയാണ്.

ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് പുതിയ കുവൈത്ത് ഭരണാധികാരി
Also Read

ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് പുതിയ കുവൈത്ത് ഭരണാധികാരി