LiveTV

Live

Gulf

അറബ് ലീഗ് അധ്യക്ഷ പദവി ഒഴിഞ്ഞ് ഫലസ്തീന്‍

ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് നടപടി

അറബ് ലീഗ് അധ്യക്ഷ പദവി ഒഴിഞ്ഞ് ഫലസ്തീന്‍

ഫലസ്തീന്‍ അറബ് ലീഗിന്റെ അധ്യക്ഷ പദവി ഒഴിഞ്ഞു. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് നടപടി. ഫലസ്തീൻ സംഘടനാ നേതാക്കളുമായി സൗദിയും മറ്റും നടത്തിയ അനൗപചാരിക ചർച്ചകള്‍ ഫലം കണ്ടില്ല. ചര്‍ച്ച പരാജയപ്പെട്ടതോടെ അറബ് ലീഗിന്റെ ചരിത്രത്തിലെ തന്നെ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്.