LiveTV

Live

Gulf

ചുട്ടുപൊള്ളുന്ന പകലുകൾക്ക് വിട; ശരത്കാലത്തിലേക്ക് കടക്കുകയാണ് ഗൾഫ്

അന്തരീക്ഷം തണുപ്പുകാലത്തെ വരവേൽക്കുന്നതിന്റെ സൂചന നൽകി യു.എ.ഇയിലെ പുലരികളിൽ മൂടൽമഞ്ഞും ശക്തമായിട്ടുണ്ട്

ചുട്ടുപൊള്ളുന്ന പകലുകൾക്ക് വിട; ശരത്കാലത്തിലേക്ക് കടക്കുകയാണ് ഗൾഫ്

ഗൾഫിൽ ഈ വർഷത്തെ വേനൽകാലത്തിന് അറുതിയാകുന്നു. ജ്യോതിശാസ്ത്ര പ്രകാരം വേനലിലെ അവസാനദിനം നാളെ ആയിരിക്കുമെന്ന് വിദഗ്ധർ അറിയിച്ചു. മറ്റന്നാൾ മുതൽ അന്തരീക്ഷം ശരത്കാലത്തിലേക്ക് പ്രവേശിക്കും.

ഗൾഫിലെ ചുട്ടുപൊള്ളുന്ന പകലുകൾക്ക് വിട. അടുത്തദിവസം മുതൽ വേനൽമാറി ശരത്കാലത്തിലേക്ക് കടക്കുകയാണ് അന്തരീക്ഷം. ചൊവ്വാഴ്ച ഗൾഫിൽ പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തുല്യമായിരിക്കും. സൂര്യൻ കൃത്യമായി ഭൂമധ്യരേഖക്ക് മുകളിൽ വരുന്ന ദിവസം. ബുധനാഴ്ച മുതൽ സൂര്യൻ ദക്ഷിണ ഗോളാർധത്തിലേക്ക് നീങ്ങുന്നതിനാൽ പകലിന്റെ ദൈർഘ്യം കുറഞ്ഞു തുടങ്ങും. രാത്രികൾക്ക് നീളമേറും.

സെപ്റ്റംബർ 22 വൈകുന്നേരം 5.31 മുതൽ ഗൾഫ് ശരത്കാലത്തെ വരവേറ്റ് തുടങ്ങുമെന്ന് അറബ് യൂണിയൻ ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് സയൻസ് അംഗം ഇബ്രാഹിം അൽ ജർവാൻ ട്വീറ്റ് ചെയ്തു. അന്തരീക്ഷം തണുപ്പുകാലത്തെ വരവേൽക്കുന്നതിന്റെ സൂചന നൽകി യു.എ.ഇയിലെ പുലരികളിൽ മൂടൽമഞ്ഞും ശക്തമായിട്ടുണ്ട്.