LiveTV

Live

Gulf

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റൈൻ, യുഎഇ രാഷ്ട്രങ്ങളുടെ നീക്കത്തിന് കൂടുതല്‍ പിന്തുണ

യു.എ.ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഉടൻ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റൈൻ, യുഎഇ രാഷ്ട്രങ്ങളുടെ നീക്കത്തിന് കൂടുതല്‍ പിന്തുണ

ഇസ്രയേലുമായി പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റൈൻ, യുഎഇ രാഷ്ട്രങ്ങളുടെ നീക്കത്തെ സ്വാഗതം ചെയ്ത് യൂറോപ്യൻ കൗൺസിലും ഒമാനും. കരാർ പശ്ചിമേഷ്യയുടെ സമാധാനത്തിനും കെട്ടുറപ്പിനും ഏറെ ഗുണം ചെയ്യുമെന്നാണ് യൂറോപ്യൻ കൗൺസിലിന്റെ പ്രതീക്ഷ. ഫലസ്തീൻ-ഇസ്രായേൽ പ്രശ്നപരിഹാരത്തിന് ആക്കം കൂട്ടുന്ന തീരുമാനമാണിതെന്നാണ് ഒമാന്റെ പ്രതികരണം.

യു.എ.ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഉടൻ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. എന്നാല്‍ ഫലസ്തീൻ നേതൃത്വവും ഇറാന്‍ തുർക്കി രാഷ്ട്രങ്ങളും ഇസ്രായേൽ ബന്ധത്തെ വിമർശിച്ചു രംഗത്തുവന്നു. ചൊവ്വാഴ്ചയാണ് വൈറ്റ് ഹൗസിൽ ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെക്കുക.