LiveTV

Live

Gulf

ഗള്‍ഫില്‍ മുപ്പത്തിയൊന്ന് കോവിഡ് മരണം കൂടി

3254 ആണ് ഗള്‍ഫിലെ ആകെ പുതിയ കേസുകൾ.

ഗള്‍ഫില്‍ മുപ്പത്തിയൊന്ന് കോവിഡ് മരണം കൂടി

ഗൾഫിൽ ഇരുപത്തിനാലു മണിക്കൂറിൽ 31 കോവിഡ് മരണം കൂടി. ഇതോടെ ഗൾഫിലെ കോവിഡ് മരണസംഖ്യ 6373 ആയി.

സൗദി അറേബ്യയിൽ 27 ആണ് മരണം. ബഹ്റൈനിൽ രണ്ടും യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. ഖത്തറിൽ പുതുതായി മരണം സ്ഥിരീകരിച്ചിട്ടില്ല.

3254 ആണ് ഗള്‍ഫിലെ ആകെ പുതിയ കേസുകൾ. ഇതോടെ ഗൾഫിൽ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തി എഴുപതിനായിരം കവിഞ്ഞു. ഗൾഫിൽ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം ഏഴു ലക്ഷത്തി പതിനായിരമായി.