LiveTV

Live

Gulf

ഖത്തറിലേക്ക് വരുന്നവര്‍ക്ക് ക്വാറന്‍റൈന്‍ കാലയളവില്‍ ഇഹ്തിറാസ് ആപ്പില്‍ മഞ്ഞ നിറത്തിലുള്ള ക്യൂആര്‍ കോഡ്; ഖത്തര്‍ ആരോഗ്യമന്ത്രാലയം

ഖത്തറിലിറങ്ങി ആറ് ദിവസത്തിന് ശേഷം മാത്രമേ കോവിഡ് ടെസ്റ്റ് നടത്താന്‍ പറ്റുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി

ഖത്തറിലേക്ക് വരുന്നവര്‍ക്ക് ക്വാറന്‍റൈന്‍ കാലയളവില്‍ ഇഹ്തിറാസ് ആപ്പില്‍ മഞ്ഞ നിറത്തിലുള്ള ക്യൂആര്‍ കോഡ്;  
ഖത്തര്‍ ആരോഗ്യമന്ത്രാലയം

കോവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് ക്വാറന്‍റൈന്‍ കാലയളവില്‍ ഇഹ്തിറാസ് ആപ്പില്‍ മഞ്ഞ നിറത്തിലുള്ള ക്യൂആര്‍ കോഡായിരിക്കും എന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. ഖത്തറിലിറങ്ങി ആറ് ദിവസത്തിന് ശേഷം മാത്രമേ കോവിഡ് ടെസ്റ്റ് നടത്താന്‍ പറ്റുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി

നിലവിലെ സാഹചര്യത്തില്‍ ഖത്തറിലെത്തുന്ന എല്ലാ തരം യാത്രക്കാരും എയര്‍പോര്‍ട്ടിലിറങ്ങിയ ഉടന്‍ ഫോണുകളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കണം.

കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒരാഴ്ച്ചത്ത് ക്വാറന്‍റൈന്‍ കാലയളവാണ് ആരോഗ്യമന്ത്രാലയം നിര്‍ദേിച്ചിട്ടുള്ളത്. ഇത്തരം യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടിലിറങ്ങിയത് മുതല്‍ ക്വാറന്‍റൈന്‍ പൂര‍്ത്തിയാക്കുന്ന ഒരാഴ്ച മുഴുവന്‍ മഞ്ഞ നിറത്തിലുള്ള സ്റ്റാറ്റസായിരിക്കും ഇഹ്തിറാസ് ആപ്പില്‍ കാണിക്കുകയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്.

തിരിച്ചെത്തുന്നവര്‍ക്ക് ആറ് ദിവസത്തിന് ശേഷം മാത്രമേ കോവിഡ് ടെസ്റ്റ് നടത്താന്‍ പറ്റുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുന്നതിന്‍റെ ഭാഗമായാണ് വിദേശരാജ്യങ്ങളില്‍ നിന്നും ഖത്തരി ഐഡിയുള്ളവര്‍ക്ക് രാജ്യത്തേക്ക് വരാന്‍ ഭരണകൂടം അനുമതി നല്‍കിയത്. ഇതിനായി കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക എല്ല രണ്ടാഴ്ച്ച കൂടുമ്പോളും ആരോഗ്യമന്ത്രാലയം പുറത്തിറക്കുന്നുണ്ട്.