LiveTV

Live

Gulf

കോവിഡ്; ഗള്‍ഫ് മേഖലയിലെ തൊഴില്‍ പ്രതിസന്ധിക്ക് മാറ്റമുണ്ടാകും

പല മേഖലകളിലും വലിയ തോതിലുള്ള തൊഴിൽ നഷ്ടമാണ് കോവിഡ് മൂലം സംഭവിച്ചിരിക്കുന്നത്

കോവിഡ്; ഗള്‍ഫ് മേഖലയിലെ തൊഴില്‍ പ്രതിസന്ധിക്ക് മാറ്റമുണ്ടാകും

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗൾഫ് മേഖലയിൽ രൂപപ്പെട്ട തൊഴിൽ പ്രതിസന്ധിക്ക് അടുത്ത വർഷം മാറ്റം വരുമെന്ന് റിപ്പോർട്ട്. പുതിയ തൊഴിലവസരങ്ങൾ ഗണ്യമായി കുറഞ്ഞ നിലവിലെ സാഹചര്യം ആറു മാസത്തിനുള്ളിൽ മാറുമെന്നാണ് തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികളുടെ വിലയിരുത്തൽ.

പല മേഖലകളിലും വലിയ തോതിലുള്ള തൊഴിൽ നഷ്ടമാണ് കോവിഡ് മൂലം സംഭവിച്ചിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട് മലയാളികൾ ഉൾപ്പെടെ ആയിരങ്ങളാണ് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നതും. എല്ലാ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ കുറയുകയും ചെയ്തു. എന്നാൽ അടുത്ത വർഷം ആദ്യത്തിൽ തന്നെ തൊഴിൽ വിപണിയിൽ ഉണർവ് പ്രകടമായേക്കും. കോവിഡ് പ്രതിരോധ മരുന്ന് വിപണിയിൽ ലഭ്യമാകുന്നതോടെ വിപണി ശക്തമായ തിരിച്ചുവരവും നടത്തും. വൻകിട സ്ഥാപനങ്ങൾ പലതും അതിനുള്ള കാത്തിരിപ്പിലാണ്.

ഇസ്രായേലുമായി സമ്പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള തീരുമാനം ദുബൈ ഉൾപ്പെടെ യു.എ.ഇ റിയൽ എസ്റ്റേറ്റ് വിപണിയിലും മറ്റും ഉടൻ മാറ്റം കൊണ്ടു വരുമെന്നാണ് പ്രതീക്ഷ. വിലക്ക് നീങ്ങിയതോടെ ഇസ്രായേലിലെ സംരംഭകരും നിക്ഷേപകരും യു.എ.ഇയെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇറാൻ പ്രതിസന്ധിക്കും മാറ്റം ഉണ്ടായാൽ പശ്ചിമേഷ്യൻ വിപണിക്ക് വലിയ ഊർജമാകും ലഭിക്കുകയെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.