LiveTV

Live

Gulf

ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് വിസമ്മതിച്ച് അറബ് രാജ്യങ്ങള്‍; അമേരിക്കക്ക് തിരിച്ചടി

ഇസ്രായേലുമായി കൂടുതൽ അറബ് രാജ്യങ്ങളെ നയതന്ത്ര ബന്ധത്തിന് പ്രേരിപ്പിക്കുക എന്നത് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ പശ്ചിമേഷ്യൻ പര്യടന ലക്ഷ്യങ്ങളിലെന്നായിരുന്നു

ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് വിസമ്മതിച്ച് അറബ് രാജ്യങ്ങള്‍; അമേരിക്കക്ക് തിരിച്ചടി

ഇസ്രായേലുമായി നയതന്ത്ര ബന്ധം രൂപപ്പെടുത്താൻ കൂടുതൽ അറബ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിൽ അമേരിക്കക്ക് തിരിച്ചടി. ധൃതിപിടിച്ചുള്ള തീരുമാനം ഇക്കാര്യത്തിൽ എളുപ്പമല്ലെന്ന് ആഫ്രിക്കൻ രാജ്യമായ ഡുഡാൻ അറിയിച്ചു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരേണ്ടത് പശ്ചിമേഷ്യൻ സമാധാനത്തിന് അനിവാര്യമാണെന്ന് ബഹ്റൈനും വ്യക്തമാക്കി.

ഇസ്രായേലുമായി കൂടുതൽ അറബ് രാജ്യങ്ങളെ നയതന്ത്ര ബന്ധത്തിന് പ്രേരിപ്പിക്കുക എന്നത് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ പശ്ചിമേഷ്യൻ പര്യടന ലക്ഷ്യങ്ങളിലെന്നായിരുന്നു. ഇസ്രായേലിനു പുറമെ സുഡാൻ, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങളിലും പോംപിയോ സന്ദർശനം പൂർത്തീകരിച്ചു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകേണ്ടത് പശ്ചിമേഷ്യൻ സമാധാനത്തിന് അനിവാര്യമാണെന്നാണ് ബഹ്ൈറൻ വ്യക്തമാക്കിയത്. ജനഹിതം അറിഞ്ഞു മാത്രമാകും തീരുമാനമെന്ന കൃത്യമായ സന്ദേശമാണ് സുഡാനും നൽകിയത്. വെസ്റ്റ് ബാങ്കിൽ അധിനിവേശം അവസാനിപ്പിക്കുമെന്ന ഉപാധിയുടെ പുറത്താണ് ഇസ്രായേലുമായി ബന്ധം രൂപപ്പെടുത്താൻ തീരുമാനിച്ചതെന്ന് യു.എ.ഇയും പോംപിയോയെ ധരിപ്പിച്ചിട്ടുണ്ട്. അതേ സമയം യു.എ.ഇക്ക് എഫ് 35 പോർവിമാനം നൽകാനുള്ള ചർച്ചയിൽ വലിയ പുരോഗതിയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെൻറ് വക്താവ് മോർഗൻ ഓർടാഗസ് പ്രതികരിച്ചു.

ഇറാനെതിരെ ആയുധ ഉപരോധം നീട്ടാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് ബഹ്റൈനും യു.എ.ഇയും അമേരിക്കയെ അറിയിച്ചത്. യു.എൻ രക്ഷാസമിതിയിൽ ഇതുസംബന്ധിച്ച പ്രമേയം പരാജയപ്പെട്ടതിൽ ഗൾഫ് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

നാലു രാജ്യങ്ങളിലെ സന്ദർശനം പൂർത്തീകരിച്ച് മൈക് പോംപിയോ ഇന്ന് അമേരിക്കയിലേക്ക് മടങ്ങും.