LiveTV

Live

Gulf

പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനിവാര്യമെന്ന് അറബ് രാജ്യങ്ങള്‍

അതേ സമയം എഫ് 35 പോർ വിമാനങ്ങൾ യു.എ.ഇക്ക് കൈമാറാനുള്ള ചർച്ച അവിശ്വസനീയമാം വിധം മുന്നോട്ടു പോയതായി യു.എസ് സ്റ്റേറ്റ് വകുപ്പ് വക്താവ് വ്യക്തമാക്കി

പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനിവാര്യമെന്ന് അറബ് രാജ്യങ്ങള്‍

പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനിവാര്യമെന്ന് ബഹ്റൈൻ ഉൾപ്പെടെ അറബ് രാജ്യങ്ങൾ. ബഹ്റൈൻ സന്ദർശിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയെ ബഹ്റൈൻ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. അതേ സമയം എഫ് 35 പോർ വിമാനങ്ങൾ യു.എ.ഇക്ക് കൈമാറാനുള്ള ചർച്ച അവിശ്വസനീയമാം വിധം മുന്നോട്ടു പോയതായി യു.എസ് സ്റ്റേറ്റ് വകുപ്പ് വക്താവ് വ്യക്തമാക്കി. ഗൾഫ് മേഖലയിൽ ഇറാന്റെ ഇടപെടലുകൾ തടയുന്നതു സംബന്ധിച്ച് യു.എ.ഇ നേതൃത്വം മൈക് പോംപിയോയുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.