LiveTV

Live

Gulf

ഇറാനെതിരെ ജി.സി.സി; ആയുധ ഉപരോധം നീട്ടണമെന്ന് ആവശ്യപ്പെട്ട് യു.എന്നിന് കത്ത്

2015ൽ രൂപം നൽകിയ ആണവ കരാർ വ്യവസ്ഥ പ്രകാരം ഇറാനു മേൽ ഏർപ്പെടുത്തിയ ആയുധ ഉപരോധം ഒക്ടോബർ പതിനെട്ടിനു ശേഷവും തുടരണമെന്ന ആവശ്യവുമായി ഗൾഫ് രാജ്യങ്ങൾ.

ഇറാനെതിരെ ജി.സി.സി; ആയുധ ഉപരോധം നീട്ടണമെന്ന് ആവശ്യപ്പെട്ട് യു.എന്നിന് കത്ത്

2015ൽ രൂപം നൽകിയ ആണവ കരാർ വ്യവസ്ഥ പ്രകാരം ഇറാനു മേൽ ഏർപ്പെടുത്തിയ ആയുധ ഉപരോധം ഒക്ടോബർ പതിനെട്ടിനു ശേഷവും തുടരണമെന്ന ആവശ്യവുമായി ഗൾഫ് രാജ്യങ്ങൾ. മേഖലയിൽ ഇറാൻെറ ഇടപെടൽ തുടരുന്ന സാഹചര്യത്തിൽ ഇത് അനിവാര്യമാണെന്നും ജി.സി.സി രാജ്യങ്ങൾ ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെട്ടു.

ഖത്തർ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങളും ഇറാനെതിരെ ആയുധ ഉപരോധം തുടരണമെന്ന ആവശ്യമാണ് പ്രസ്താവനയിലൂടെ ഉന്നയിച്ചത്. 2015ൽ വൻശക്തി രാജ്യങ്ങളുമായി ഒപ്പുവെച്ച ആണവ കരാർ പ്രകാരം 2020 ഒക്ടോബർ 18 വരെയാണ് ഇറാനു മേൽ ആയുധ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 2018ൽ കരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിൻമാറിയിരുന്നു.

ഗൾഫ് രാജ്യങ്ങളിലും മറ്റും ഇറാൻ നടത്തുന്ന ഇടപെടലുകൾ തുടരുന്ന സാഹചര്യത്തിൽ ആയുധ ഉപരോധം നീക്കുന്നത് ദോഷം ചെയ്യുമെന്നും പ്രസ്താവനയിലുണ്ട്. മൂന്നു വർഷം മുമ്പ് ഖത്തറും ചതുർ രാജ്യങ്ങളും തമ്മിൽ രൂപപ്പെട്ട ഭിന്നത തുടരുന്നതിനിടയിൽ തന്നെയാണ് എല്ലാ ഗൾഫ് രാജ്യങ്ങളും ഇറാനെതിരെ പ്രസ്താവന പുറപ്പെടുവിക്കുന്നതും. ജി.സി.സി സെക്രട്ടറി ജനറൽ നായിഫ് ഫലാഹ് മുബാറക് അൽ ഹജ്റഫ് ആണ് പ്രസ്താവന പുറത്തിറക്കിയത്.

വൻശക്തി രാജ്യങ്ങൾ തമ്മിൽ അകൽച്ച നിലനിൽക്കെ ഐക്യരാഷ്ട്ര സംഘടനയിൽ ഇറാനെതിരെ യോജിച്ച തീരുമാനം ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.