LiveTV

Live

Gulf

ഗൾഫിൽ കോവിഡ് ബാധിച്ച് 49 പേര്‍ കൂടി മരിച്ചു; മരണ സംഖ്യ 4810

മൂവായിരത്തിലേറെ പേർക്കാണ് പിന്നിട്ട ഇരുപത്തി നാലു മണിക്കൂറിനിടയിൽ രോഗവിമുക്തി രേഖപ്പെടുത്തിയത്.

ഗൾഫിൽ കോവിഡ് ബാധിച്ച് 49 പേര്‍ കൂടി മരിച്ചു; മരണ സംഖ്യ 4810

ഗൾഫിൽ കോവിഡ് ബാധിച്ച് 49 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കോവിഡ് മരണ സംഖ്യ 4810 ആയി. 3155 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം ആറു ലക്ഷത്തി അമ്പത്തി എണ്ണായിരം കവിഞ്ഞു. മൂവായിരത്തിലേറെ പേർക്കാണ് പിന്നിട്ട ഇരുപത്തി നാലു മണിക്കൂറിനിടയിൽ രോഗവിമുക്തി രേഖപ്പെടുത്തിയത്.

49 മരണത്തിൽ 37 ഉം സൗദി അറേബ്യയിലാണ്. ഒമാനിൽ ഏഴും കുവൈത്തിൽ മൂന്നും ഖത്തറിൽ രണ്ടും മരണം സ്ഥിരികരിച്ചു. യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ പുതുതായി മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ല. രോഗം ഭേദമായവരുടെ എണ്ണം മിക്ക രാജ്യങ്ങളിലും ഗണ്യമായി ഉയർന്നു. സൗദിയിൽ കോവിഡ് മുക്തരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. മുപ്പത്തി മൂവായിരത്തിലധികം രോഗികൾ മാത്രമാണിപ്പോൾ സൗദിയിൽ ചികിത്സയിലുള്ളത്.

കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കായി കേരളത്തിലെ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ ലിസ്റ്റ് ഖത്തര്‍ എയര്‍വേയ്സ് പുറത്തുവിട്ടു. ഈ കേന്ദ്രങ്ങളില്‍ നിന്നും മൂന്ന് ദിവസത്തിനകം എടുത്ത സര്‍ട്ടിഫിക്കറ്റിനാണ് പ്രാബല്യം ഉണ്ടാവുക. അതേ സമയം ഇന്ത്യയിലേക്കും തിരിച്ചും ഖത്തര്‍ എയര്‍വേയ്സിന്‍റെ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.