LiveTV

Live

Gulf

റസിഡൻസ് വിസക്കാരുടെ മടക്കം; യു.എ.ഇയില്‍ കോവിഡ് ടെസ്റ്റ് നിബന്ധയിൽ ഇളവ്

യാത്രക്കാർക്ക് ഇനി ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിലെ പി.സി.ആർ ടെസ്റ്റ് ഫലം മതിയെന്ന തീരുമാനം റസിഡൻസ് വിസക്കാരുടെ മടക്കയാത്ര എളുപ്പമാക്കും.

റസിഡൻസ് വിസക്കാരുടെ മടക്കം; യു.എ.ഇയില്‍ കോവിഡ് ടെസ്റ്റ് നിബന്ധയിൽ ഇളവ്

വിമാന സർവീസ് പുനരാരംഭിച്ചതോടെ ഇന്ത്യയിൽ നിന്ന് കൂടുതൽ റസിഡൻസ് വിസക്കാർ യു.എ.ഇയിൽ തിരിച്ചെത്തി തുടങ്ങി. യാത്രക്കാർക്ക് ഇനി ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിലെ പി.സി.ആർ ടെസ്റ്റ് ഫലം മതിയെന്ന തീരുമാനം റസിഡൻസ് വിസക്കാരുടെ മടക്കയാത്ര എളുപ്പമാക്കും. ജുലൈ 31 മുതലാണ് യു.എ.ഇയും ഇന്ത്യയും തമ്മിൽ വിമാന സർവീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് പുതിയ ധാരണ രൂപപ്പെട്ടത്. നേരത്തെ ജൂലൈ 26വരെ നീണ്ടുനിന്ന കരാർ പ്രകാരം നൂറുകണക്കിന് റസിഡൻസ് വിസക്കാർക്ക് മടങ്ങാൻ സാധിച്ചിരുന്നു.

അക്രഡിറ്റഡ് ലാബുകളിലെ പരിശോധനഫലം വേണമെന്ന നിബന്ധനയിലും ഇപ്പോൾ ഇളവ് വരുത്തി. എമിറേറ്റ്സ്, ഇത്തിഹാദ് എയർലൈൻസ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികൾ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ കേരളത്തിൽ ഏതാനും ലാബുകളിൽ മാത്രമാണ് ഈ സൗകര്യം ഉണ്ടായിരുന്നത്. പുതിയ നിർദേശം വന്നതോടെ 20ഓളം ലാബുകളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവളത്തിൽ സ്വീകരിക്കും. പ്യുവർ ഹെൽത്ത് ലാബിൻെറ പരിശോധനഫലം നിർബന്ധമാണെന്നായിരുന്നു നേരത്തെയുള്ള നിബന്ധന. കോഴിക്കോട് ആറും പാലക്കാട് ഒരു ലാബും മാത്രമാണ് ഇതിൽ ഉണ്ടായിരുന്നത്.

96 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയതിെൻറ ഫലം വേണമെന്നാണ് ചട്ടം. അകലെയുള്ള സ്ഥലങ്ങളിൽ പോയി പരിശോധന നടത്തുക പലർക്കും ബുദ്ധിമുട്ടായിരുന്നു. ഐ.സി.എം.ആർ അംഗീകരിച്ച ലാബുകളിലെ പി.സി.ആർ പരിശോധനഫലം മതിയെന്നാണ് പുതിയ നിർദേശം.