LiveTV

Live

Gulf

ഡെലിവറി ആപ്പുകൾ ബിസിനസ് 'ആപ്പിലാ'ക്കി; ബദൽ ആപ്പുമായി യുഎഇയിലെ റെസ്റ്റോറന്‍റുകൾ

ഗോഫുഡ് (gofood) എന്ന മൊബൈൽ ആപ്ലിക്കേഷൻ, റെസ്റ്റോറന്‍റ് മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളുടെ ഒരു ചെറുത്ത് നിൽപ് സംരംഭം കൂടി

ഡെലിവറി ആപ്പുകൾ ബിസിനസ് 'ആപ്പിലാ'ക്കി; ബദൽ ആപ്പുമായി യുഎഇയിലെ റെസ്റ്റോറന്‍റുകൾ

വിശന്നാല്‍, ഭക്ഷണം ഓർഡർ ചെയ്യാൻ മനസിലേക്ക് ഓടിയെത്തുന്ന ചില മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട്. അവയിൽ പലതും ബഹുരാഷ്ട്ര കുത്തക ആപ്പുകളാണ്. അവര്‍ക്കാകട്ടെ സ്വന്തമായി ഒരു റെസ്റ്റോറന്‍റു പോലുമില്ല. ഡെലിവറിയാണ് അവരുടെ മെയിൻ. പക്ഷേ, ഈ ആപ്പുകൾ റെസ്റ്റോറന്‍റ് ബിസിനസിനെ തന്നെ നിയന്ത്രിക്കുന്നവിധം വളർന്ന് കുത്തക സ്ഥാപിച്ചതോടെ ബദൽ ആപ്പ് ഒരുക്കുകയാണ് യുഎഇയിലെ റെസ്റ്റോറന്‍റുകൾ.

ഡെലിവറി ആപ്പുകൾ ബിസിനസ് 'ആപ്പിലാ'ക്കി; ബദൽ ആപ്പുമായി യുഎഇയിലെ റെസ്റ്റോറന്‍റുകൾ

ഗോഫുഡ് (gofood) എന്ന മൊബൈൽ ആപ്ലിക്കേഷൻ, റെസ്റ്റോറന്‍റ് മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളുടെ ഒരു ചെറുത്ത് നിൽപ് സംരംഭം കൂടിയാണെന്ന് പറയുന്നു ആപ്ലിക്കേഷന്‍റെ സ്ഥാപകരിൽ ഒരാളായ മുഹമ്മദ് ബിനീഷ്. ഉപഭോക്താവ് ഭക്ഷണത്തിന് നൽകുന്ന തുകയുടെ 30 ശതമാനം വരെ ഡെലിവറി ആപ്പ് നടത്തുന്ന സ്ഥാപനങ്ങൾ കൈവശപ്പെടുത്തുന്ന സാഹചര്യത്തിലാണ് റെസ്റ്റോറന്‍റുകൾക്ക് സ്വന്തമായൊരു ആപ്പ് എന്ന ആശയം ഉടലെടുത്തത്.

കോവിഡ് കാലമായതോടെ റെസ്റ്റോറന്‍റുകൾക്ക് അവരുടെ സ്ഥാപനങ്ങളിൽ ഭക്ഷണം വിളമ്പുന്നത് നിർത്തിവെക്കേണ്ടിവന്നു. പൂർണമായും ഡെലിവറിയെ ആശ്രയിക്കേണ്ടിയും വന്നു. ഇതോടെ റെസ്റ്റോറന്‍റ് മേഖലയുടെ നിയന്ത്രണം ഏതാണ്ട് ഈ ആപ്ലിക്കേഷനുകൾ ഏറ്റെടുത്ത അവസ്ഥയായി. ഇതോടെ സ്വന്തം ഡെലിവറി ആപ്ലിക്കേഷൻ യാഥാർഥ്യമാക്കാൻ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ കൈകോർത്തതിന്‍റെ ഫലമാണ് ‘ഗോഫുഡ്’ എന്ന ആപ്ലിക്കേഷൻ.

ഡെലിവറി ആപ്പുകൾ ബിസിനസ് 'ആപ്പിലാ'ക്കി; ബദൽ ആപ്പുമായി യുഎഇയിലെ റെസ്റ്റോറന്‍റുകൾ

ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും, ഐഒഎസ് ആപ്പ് സ്റ്റോറിലും "ഗോഫുഡ്" ഡൗൺലോഡ് ചെയ്യാം. ഗോഫുഡ് ടീം ഇതിനകം ഓർഡറുകളും സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. തുടക്കത്തിൽ യുഎഇയിലെ രണ്ടായിരം റെസ്റ്റോറന്‍റുകളാണ് ഈ ആപ്ലിക്കേഷനിൽ അണിനിരക്കുന്നത്. മറ്റ് ആപ്ലിക്കേഷനുകളുടേത് പോലെ ഓർഡർ ചെയ്ത് 45 മിനിറ്റിനുള്ളിൽ ഭക്ഷണം ഉപഭോക്താവിന്‍റെ മുന്നിലെത്തിക്കാൻ ഈ സംരംഭത്തിന് കഴിയുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് തരുന്നു.

ഡെലിവറി ആപ്പുകൾ ബിസിനസ് 'ആപ്പിലാ'ക്കി; ബദൽ ആപ്പുമായി യുഎഇയിലെ റെസ്റ്റോറന്‍റുകൾ

ഈ വർഷം അവസാനത്തോടെ ആപ്ലിക്കേഷന്‍റെ ഭാഗമാകുന്ന ഭക്ഷണശാലകളുടെ എണ്ണം ഇരട്ടിയാക്കാനാണ് തീരുമാനം. പാകം ചെയ്ത ഭക്ഷണം മാത്രമല്ല, ഗ്രോസറി സാധനങ്ങളും ആപ്പിലൂടെ ഡെലിവറി ചെയ്യാൻ സംവിധാനമുണ്ട്. മൊത്ത വ്യാപാര വിപണിയിൽ നിന്ന് തന്നെ ചരക്കുകൾ ഏറ്റെടുത്ത് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാൽ ന്യായവിലക്ക് തന്നെ സാധനങ്ങൾ എത്തിക്കാൻ കഴിയുമെന്നാണ് സംരംഭകർ പറയുന്നത്.

ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്കും ആദ്യ ഓർഡറുകൾ നൽകുന്നവർക്കും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചാണ് ''ഗോഫുഡ്'' ഈ രംഗത്ത് ചുവടുറപ്പിക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് 200 ദിർഹത്തിന്‍റെ ലോയൽറ്റി വൗച്ചർ ആണ് ആദ്യ ഓഫർ.