LiveTV

Live

Gulf

മലയാളി ദമ്പതികളെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വർഷങ്ങളായി അബൂദബിയിൽ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു.

മലയാളി ദമ്പതികളെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോവിഡ് പ്രതിസന്ധിക്കിടയിൽ ഭർത്താവിന്‍റെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് മലയാളി ദമ്പതികളെ താമസിച്ചിരുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. അബൂദബിയിലെ ഒരു ട്രാവൽ ഏജൻസിയിൽ അക്കൗണ്ടന്‍റായിരുന്ന കോഴിക്കോട് മലാപ്പറമ്പ ഫ്‌ളോറിക്കൻ ഹിൽ റോഡിൽ പട്ടേരി വീട്ടിൽ പരേതനായ സിദ്ധാർഥന്‍റെ മകൻ ജനാർദ്ദനനെയും (58), മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റന്‍റായിരുന്ന ഭാര്യ മിനിജ ജനാർദ്ദനനെയും (53) ആണ് അബൂദബി നഗരത്തിലെ മദീന സായിദിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വർഷങ്ങളായി അബൂദബിയിൽ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു. അയൽവാസികൾക്കും സുഹൃത്തുക്കൾക്കും സഹ പ്രവർത്തകർക്കുമെല്ലാം നല്ലതു മാത്രമെ ഈ ദമ്പതികളെകുറിച്ചു പറയാനുള്ളു. ഏതാനും ദിവസം മുമ്പാണ് ജനാർദ്ദനന്‍റെ ജോലി നഷ്ടപ്പെട്ടത്. താമസിക്കുന്ന ഫ്ലാറ്റിന്‍റെ വാടക കുടിശ്ശിക ഉണ്ടായിരുന്നതായി കെട്ടിട ഉടമയും പൊലീസിനെ അറിയിച്ചു.