LiveTV

Live

Gulf

മിഷൻ വിങ്സ് ഓഫ് കംപാഷൻ രണ്ടാംഘട്ടം; 100 പേർക്ക് കൂടി സൗജന്യമായി നാട്ടിലെത്താം

അടിയന്തരമായി നാട്ടിലെത്തേണ്ടവർ ഉടൻ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സംഘാടകർ

മിഷൻ വിങ്സ് ഓഫ് കംപാഷൻ  രണ്ടാംഘട്ടം; 100 പേർക്ക് കൂടി സൗജന്യമായി നാട്ടിലെത്താം

ദുരിതത്തിൽ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ മീഡിയവണും ഗൾഫ് മാധ്യമവും പ്രഖ്യാപിച്ച മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 100 പേർക്ക് കൂടി സൗജന്യമായി നാട്ടിലെത്താം. ഈമാസം 25 ന് ദുബൈയിൽ നിന്ന് പുറപ്പെടുന്ന ചാർട്ടേഡ് വിമാനത്തിൽ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കാണ് അവസരം ലഭിക്കുക.

ഈമാസം 25ന് യാത്രതിരിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ woc.madhyamam.com എന്ന വെബ്സൈറ്റിൽ ഉടൻ പേര് രജിസ്റ്റർ ചെയ്യണം. നൂറോളം ടിക്കറ്റുകളാണ് പദ്ധതിയിൽ ലഭ്യമാക്കുക.

ജോലി നഷ്ടപ്പെട്ടവരോ, സന്ദർശക വിസയിലെത്തി ജോലി കിട്ടാത്തവരോ മറ്റേതെങ്കിലും പ്രയാസങ്ങൾ അനുഭവിക്കുന്നവരോ ആയവർക്കാണ് സൗജന്യ ടിക്കറ്റ് നൽകുന്നത്. നേരത്തേ, യു.എ.ഇയിൽ നിന്ന് മാത്രം 250 പേരെയാണ് വന്ദേഭാരത് വിമാനങ്ങളിലും ചാർട്ടഡ് വിമാനങ്ങളിലുമായി നാട്ടിലെത്തിച്ചത്. അടിയന്തരമായി നാട്ടിലെത്തേണ്ടവർ ഉടൻ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു.