Top

സ്വര്‍ണക്കടത്ത് കേസ്: ഫൈസൽ ഫരീദിനെതിരെയുള്ള തെളിവുകള്‍ ഇന്ത്യ യു.എ.ഇക്ക് കൈമാറി

സ്വർണകടത്തു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഇന്ത്യ യു.എ.ഇക്ക് കൈമാറി.

MediaOne Logo

  • Updated:

    2020-07-14 01:36:25.0

Published:

14 July 2020 1:36 AM GMT

സ്വര്‍ണക്കടത്ത് കേസ്: ഫൈസൽ ഫരീദിനെതിരെയുള്ള തെളിവുകള്‍ ഇന്ത്യ യു.എ.ഇക്ക് കൈമാറി
X

സ്വർണകടത്തു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഇന്ത്യ യു.എ.ഇക്ക് കൈമാറി. ദുബൈയിലുള്ള പ്രതി ഫൈസൽ ഫരീദിനെതിരെയുള്ള തെളിവുകളും ഇതിലുൾപ്പെടുന്നതായാണ് വിവരം. കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരിൽ ആർക്കും സ്വർണ കടത്തിൽ പങ്കില്ലെന്നാണ് അന്വേഷണ ഏജൻസികളുടെ ഇതുവരെയുള്ള നിഗമനം.

ഫൈസൽ ഫരീദ് തന്നെയാണ് കോൺസുലേറ്റിന്‍റെ പേരിൽ സ്വർണം അയച്ചതെന്ന് തെളിയിക്കുന്ന പുതിയ രേഖകളും അന്വേഷണ ഏജൻസി യു.എ.ഇക്ക് നൽകിയതിൽ ഉൾപ്പെടും. സാമ്പത്തിക നേട്ടത്തിനപ്പുറം തീവ്രവാദ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് സ്വർണ കടത്ത് നടന്നതെന്ന ഗുരുതരമായ ആരോപണം കൂടി പ്രതികൾക്കെതിരെ എൻ.ഐ.എ പുതുതായി ഉന്നയിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണം ഊർജിതമാക്കാൻ ഇരു രാജ്യങ്ങളും നിർബന്ധിതമാവുകയാണ്.

കാർഗോ വിലാസമായി ദുബൈ റാശിദിയ്യയിൽ ഫൈസൽ ഫരീദിന്‍റെ താമസ വിലാസം തന്നെയാണ് നൽകിയിരിക്കുന്നത്. ബാഗേജ് കൈമാറുമ്പോൾ ഫാസിൽ ഫരീദ് തന്റെ എമിറേറ്റ്സ് ഐഡി തെളിവായി നൽകിയിരിക്കും. ഇതിനുപുറമെ യു.എ.ഇയുടെ സീലും മറ്റും വ്യാജമായി നിർമിച്ചുവെന്ന എൻ.ഐ.എയുടെ പുതിയ പരാതി ഫൈസൽ ഫരീദിന് വലിയ കുരുക്കാകും. ഈ കുറ്റം തെളിഞ്ഞാൽ യു.എ.ഇയിൽ ഇതിനു 10 വർഷമാണ് തടവുശിക്ഷ. കുറ്റകൃത്യം നടന്നത് ദുബൈയിൽ ആണെന്നിരിക്കെ, എൻ.ഐ.എ ആഗ്രഹിച്ചാലും പ്രതിയെ പെട്ടെന്ന് വിട്ടുകിട്ടുക എളുപ്പമാകില്ല. അതേസമയം ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളുടെ കൈമാറ്റ കരാർ നിലനിൽക്കെ, പ്രതികളെ ഇന്ത്യയിലെത്തിക്കാനാണ് എൻ.എ.എ ലക്ഷ്യമിടുന്നത്.

TAGS :

Next Story