LiveTV

Live

Gulf

ആഗോള എണ്ണ ഉപഭോഗത്തില്‍ ഇടിവ് തുടരും; പൂര്‍വ്വ സ്ഥിതി പ്രാപിക്കാന്‍ 2022 വരെ കാത്തിരിക്കണം

കോവിഡ് പശ്ചാതലത്തില്‍ ആഗോള തലത്തില്‍ എണ്ണയുടെ ഉപഭോഗത്തില്‍ വന്‍ ഇടിവാണ് രേഖപ്പടുത്തിയത്

ആഗോള എണ്ണ ഉപഭോഗത്തില്‍ ഇടിവ് തുടരും; പൂര്‍വ്വ സ്ഥിതി പ്രാപിക്കാന്‍ 2022 വരെ കാത്തിരിക്കണം

കോവിഡിനെ തുടര്‍ന്ന് ആഗോള എണ്ണ ഉപഭോഗത്തില്‍ വന്ന കുറവ് തുടരുമെന്ന് ആഗോള ഏജന്‍സികളുടെ പഠനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം എട്ട് ശതമാനത്തിന്‍റെ കുറവ് ഉപഭോഗത്തില്‍ രേഖപ്പെടുത്തുമെന്നും പഠനം പറയുന്നു. പ്രതിസന്ധിയില്‍ നിന്ന് പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ 2022 വരെ കാത്തിരിക്കണമെന്നും ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോവിഡ് പശ്ചാതലത്തില്‍ ആഗോള തലത്തില്‍ എണ്ണയുടെ ഉപഭോഗത്തില്‍ വന്‍ ഇടിവാണ് രേഖപ്പടുത്തിയത്. ഇതിനെ തുടര്‍ന്ന് വിപണി വിലയിലും റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടു. കോവിഡിനെ തുടര്‍ന്ന് ലോക രാജ്യങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് എണ്ണ ഉപഭോഗം കുത്തനെ ഇടിയാന്‍ കാരണമായത്. രാജ്യങ്ങള്‍ മിക്കതും നിയന്ത്രണങ്ങള്‍ നീക്കി പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചെത്താന്‍ തുടങ്ങിയതോടെ എണ്ണ വിപണിയിലും ഉണര്‍വ് പ്രകടമായിട്ടുണ്ട്. മുന്‍ വര്‍ഷത്തെ എണ്ണ ഉപഭോഗത്തെ അപേക്ഷിച്ച് ഈ വര്‍ഷം എട്ട് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുമെന്ന് അന്താരാഷ്ട്ര ഏജന്‍സികളുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം ഇതില്‍ ആറ് ശതമാനം വരെ വളര്‍ച്ച് തിരിച്ച് പിടിക്കുമെന്നും 2022 ഓടെ വിപണി പൂര്‍വ്വസ്ഥിതി പ്രാപിക്കുമെന്നും പഠനം വിലയിരുത്തുന്നു. പ്രകൃതി വാതക ഉപഭോഗമായിരിക്കും ഏറ്റവും ആദ്യം വിപണി വീണ്ടെടുക്കുക. വാഹന ഇന്ധനങ്ങളുടെ ഉപഭോഗവും ക്രമാതീതമായി വര്‍ധിക്കും. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് വിമാന ഇന്ധന രംഗമായിരിക്കുമെന്നും പഠനം പറയുന്നു. ഇവ 2023 ഓടെയാകും പൂര്‍വ്വസ്ഥിതി കൈവരിക്കുക.