LiveTV

Live

Gulf

വേണമെങ്കിൽ ചക്ക മരുഭൂമിയിലും കായ്ക്കും

ഈന്തപ്പനകൾ മാത്രമല്ല പ്ലാവിനും വളക്കൂറുള്ള ഒന്നായി മരുഭൂമി മാറുകയാണ്

വേണമെങ്കിൽ ചക്ക മരുഭൂമിയിലും കായ്ക്കും

വേണമെങ്കിൽ ചക്ക മരുഭൂമിയിലും കായ്ക്കും എന്നു പറയുന്നത് വെറുതെയല്ല. ഈന്തപ്പനകൾ മാത്രമല്ല പ്ലാവിനും വളക്കൂറുള്ള ഒന്നായി മരുഭൂമി മാറുകയാണ്. ഉമ്മുൽഖുവൈനിലാണ് മരുഭൂമിയിലെ ഈ അപൂർവ കാഴ്ച.

മലയാളിക്കൊപ്പം പലതും കടൽ കടന്നെത്തിയിട്ടുണ്ട്. ഉമ്മുൽഖുവൈനിലെ ഈ കുഞ്ഞൻ പ്ലാവും അതിലൊന്നാണ്. കരുവാരക്കുണ്ടിൽ നിന്നും കൊണ്ടുവന്ന ചക്കക്കുരുവിൽ നിന്നാണ് ഇവന്‍റെ പിറവി.

അൽറാഹയിലെ ജീവനക്കാർ നാലു കൊല്ലം മുമ്പാണ് തൈ നട്ടത്. കൃത്യമായ കരുതലും പരിചരണവും കൊണ്ടാകാം. പെട്ടെന്നായിരുന്നു വളർച്ച. ആദ്യം വിളഞ്ഞത് 32 ചക്കകൾ. രണ്ടാം തവണ കുറവായിരുന്നു. ഇക്കുറി പക്ഷെ, കൂടുതൽ ചക്കകൾ ലഭിച്ചു. മരുഭൂമിയിൽ വിരിയുന്ന നാടൻ വിസ്മയം കാണാൻ ദൂരദിക്കുകളിൽ നിന്നു വരെ ആളുകൾ എത്തുന്നുണ്ട്. ഒരു മാസം കൂടി വേണം പൂർണതയിലെത്താൻ. അതിനുള്ള കാത്തിരിപ്പിലാണ് ഉമ്മുൽഖുവൈൻ അൽറാഹയിലെ മലയാളി ജീവനക്കാർ.