LiveTV

Live

Gulf

കാരുണ്യച്ചിറകൊരുക്കി മീഡിയവണും ഗൾഫ് മാധ്യമവും; ജന്‍മദേശമണഞ്ഞ് നൂറു കണക്കിന് പ്രവാസികള്‍

ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായിരുന്ന നിരവധിപേർ ഇന്ന് നാട്ടിലെത്തിയ ചാർട്ടേഡ് വിമാനത്തിലുണ്ടായിരുന്നു


കാരുണ്യച്ചിറകൊരുക്കി മീഡിയവണും ഗൾഫ് മാധ്യമവും; ജന്‍മദേശമണഞ്ഞ് നൂറു കണക്കിന് പ്രവാസികള്‍

കോവിഡ് കാലത്ത് ദുരിതത്തിൽ കഴിഞ്ഞിരുന്ന നൂറുകണക്കിന് പ്രവാസികൾക്കാണ് മീഡിയവൺ-ഗൾഫ് മാധ്യമം മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതി തണലായി മാറിയത്. ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായിരുന്ന നിരവധിപേർ ഇന്ന് നാട്ടിലെത്തിയ ചാർട്ടേഡ് വിമാനത്തിലുണ്ടായിരുന്നു. ജോലിയും വരുമാനവും നഷ്ടപ്പെട്ടതിനാൽ വന്ദേഭാരത് വിമാനത്തിൽ ടിക്കറ്റെടുക്കാൻ പോലും കഴിയാതിരുന്നവരാണ് ഇന്ന് ആശ്വാസതീരമണയുന്നത്.

വന്ദേഭാരത് വിമാനത്തിൽ അവസരം ലഭിക്കാൻ കാലതാമസമുണ്ടായതോടെ പലരും കൂടുതൽ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് എലൈറ്റ് ഗ്രൂപ്പുമായി കൈകോർത്ത് കൊച്ചിയിലേക്ക് മിഷൻ വിങ്സ് ഓഫ് കംപാഷന്‍റെ ആദ്യ സൗജന്യ ചാർട്ടർ വിമാനം പറന്നത്. നേരത്തേ വിവിധ രാജ്യങ്ങളിൽ നിന്ന് സൗജന്യമായി 400 ലേറെ പേരെ പദ്ധതിയിൽ നാട്ടിലെത്തിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും കൂടുതൽ പദ്ധതിയിൽ നാട്ടിലെത്തും.മിഷൻ വിങ്സ് ഓഫ് കംപാഷന്‍റെ അടുത്തവിമാനം ഖത്തറിൽ നിന്ന് ജൂലൈ നാലിന് പുറപ്പെടും.