LiveTV

Live

Gulf

ഗള്‍ഫില്‍ ഇന്നലെ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ മരിച്ചു

സൌദിയില്‍ ആറു പേരും ഒമാനില് ഒരാളുമാണ് മരിച്ചത്. ഇതോടെ സൗദിയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 97 ആയി

ഗള്‍ഫില്‍ ഇന്നലെ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ മരിച്ചു

ഗള്‍ഫില്‍ ഇന്നലെ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ മരിച്ചു. സൌദിയില്‍ ആറു പേരും ഒമാനില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ സൗദിയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം തൊണ്ണൂറ്റി ഏഴായി.

കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലയാളികളാണ് ഇന്നലെ മരിച്ചത്. ആലപ്പുഴ കായംകുളം ചാരുമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തറാണ് അല്‍ഖോബാറില്‍ മരിച്ചത്. 47 വയസ്സ് പ്രായമായിരുന്നു.

സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തര്‍
സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തര്‍
സുരേന്ദ്രന്‍ പുരുഷോത്തമന്‍
സുരേന്ദ്രന്‍ പുരുഷോത്തമന്‍

കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രന്‍ പുരുഷോത്തമന്‍ ആണ് ജുബൈലില്‍ മരിച്ചത്. 55 വയസ്സ് പ്രായമായിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് ആലന്തറ സ്വദേശി അജി കുമാര്‍ - 50 വയസ്സ്, പാലക്കാട് പുതുക്കോട് മണപ്പാടം സ്വദേശി സതീഷ് ബാബു, 35 വയസ്സ് എന്നിവരാണ് അല്‍ഹസ്സയില്‍ മരിച്ചത്. കോട്ടയം അതിരമ്പുഴ സ്വദേശിയും 67കാരനുമായ നിരപ്പേല്‍ റാവുത്തര്‍, മലപ്പുറം ആനമങ്ങാട് സ്വദേശിയായ 50കാരന്‍ കല്ലന്‍കുഴിയില്‍ അബൂബക്കര്‍ എന്നിവരാണ് റിയാദില്‍ മരിച്ചത്. കോവിഡ് ചികിത്സയില്‍ കഴിഞ്ഞു വരുന്നതിനിടെയാണ് മരണം.

അജി കുമാര്‍
അജി കുമാര്‍
സതീഷ് ബാബു
സതീഷ് ബാബു
നിരപ്പേല്‍ റാവുത്തര്‍
നിരപ്പേല്‍ റാവുത്തര്‍
കല്ലന്‍കുഴിയില്‍ അബൂബക്കര്‍
കല്ലന്‍കുഴിയില്‍ അബൂബക്കര്‍

സൈനുദ്ദീന്‍ 25 വര്‍ഷമായി അല്‍ഖോബാറില്‍ സെയില്‍സ് മേഖലയില്‍ ജോലി ചെയ്തു വരികയാണ്. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ ഫോര്‍മാന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു സുരേന്ദ്രന്‍. അല്‍ഹസ്സയില്‍ മരിച്ച രണ്ടു പേരും കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരായിരുന്നു.